ഇമികോണ്‍ 23; ഇന്‍റര്‍നാഷണല്‍ മെഡിസിന്‍ ഇന്ത്യ കോണ്‍ഫറന്‍സ് ഇന്ന്

Wayanad

മേപ്പാടി/മര്‍ക്കസ് നോളെഡ്ജ് സിറ്റി: ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്, മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളേജ്, ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് കോഴിക്കോട് എന്നിവയുടെ നേതൃത്വത്തില്‍ ഇമികോണ്‍ 23 എന്ന പേരില്‍ ഇന്റര്‍നാഷണല്‍ മെഡിസിന്‍ ഇന്ത്യ സമ്മേളനത്തിന് കൈതപൊയിലിലുള്ള മര്‍ക്കസ് നോലെഡ്ജ് സിറ്റി ഇന്ന് വേദിയാകും. രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5.30 വരെ നീളുന്ന സമ്മേളനത്തില്‍ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍, ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്താ, ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. അനീഷ് ബഷീര്‍ എന്നിവര്‍ പങ്കെടുക്കും. ദുലെ സെക്കബ് ലുക്മാന്‍ മെഡിക്കല്‍ കോളേജ്, ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് മഞ്ചേരി, ഉക്‌ളാന്‍ മെഡിക്കല്‍ കോളേജ്, യുകെ എന്നീ സ്ഥാപനങ്ങളും പ്രസ്തുത സമ്മേളനത്തിന്റെ ഭാഗവാക്കാകും.

വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ആത്മഹത്യ, ആന്റിബയോറ്റിക്കുകളോടുള്ള രോഗാണുക്കളുടെ പ്രതിരോധം, അത്യാഹിത സന്ദര്‍ഭങ്ങളിലെ മരുന്നുകളുടെ പ്രതികരണം, ചികിത്സാ രംഗത്തെ നീതിയും അനുകമ്പയും എന്നീ വിഷയങ്ങളൊക്കെയും സമ്മേളനത്തിന്റെ ഭാഗമായി ചര്‍ച്ച ചെയ്യപ്പെടും.