കോഴിക്കോട്: ജൂണ്‍ മൂന്നിന് ആരംഭിച്ച കാളാണ്ടിത്താഴം ദര്‍ശനം ഗ്രന്ഥശാലയുടെ നവദിന പരിസ്ഥിതിദിനകര്‍മ്മ പരിപാടികള്‍ സമാപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പൊതുയിടങ്ങളില്‍ നിന്ന് 43 ചാക്ക് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് കൈമാറിയിരുന്നു. സെന്‍ട്രല്‍ വിരുപ്പില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ കുഞ്ഞാലി സഹീര്‍ ഇടക്കമ്മാവില്‍ പത്മാവതി അമ്മക്ക് ഫലവൃക്ഷ തൈ നല്കി സമാപന പരിപാടി ഉദ്ഘാടനം ചെയ്തു.
സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിന്റെ സഹകരണ ത്തോടെ വിതരണം ചെയ്ത ഫലവൃക്ഷ തൈകള്‍ വിവിധ റസിഡന്റ്‌സ് അസോസിയേഷനുകള്‍, സൗഹൃദം വനിത സ്വയം സഹായ സംഘം നേതൃത്വത്തില്‍ നട്ടുപിടിപ്പിച്ചു. കെ.എം. ശ്രീനിവാസന്‍, അമ്മിണി, ലൈബ്രേറിയന്‍ വി. വിലാസിനി, ബാലവേദി മെന്റര്‍ പി. ജസലുദീന്‍ എന്നിവര്‍ നേതൃത്വം നല്കി. ദര്‍ശനം ഗ്രന്ഥശാല പ്രസിഡന്റ് പി.സിദ്ധാര്‍ത്ഥന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.പി. ആയിഷബി സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി.കെ. സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.