കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ റിട്ട. അധ്യാപികയ്ക്ക് ഗുരുതര പരുക്ക്. കോഴിക്കോട് തോട്ടുമുക്കം സ്വദേശിനി ക്രിസ്റ്റീനയെ(74) യാണ് പന്നി ആക്രമിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ വീട്ടുമുറ്റത്ത് വച്ചാണ് പന്നിയുടെ ആക്രമണമുണ്ടായത്.
വിവരമറിഞ്ഞ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് വയോധികയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ വയോധികയുടെ കയ്യിന്റെ എല്ലുപൊട്ടി പുറത്തു വന്നു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് വയോധികയെ ആശുപത്രിയില്‍ എത്തിച്ചു.
തോട്ടുമുക്കം മലയില്‍ നിന്നാണ് പന്നികള്‍ കൂട്ടമായി ഇറങ്ങിവന്നത്. ഈ സമയം വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന വയോധികയെ പന്നികള്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ നേരെയും പന്നികള്‍ പാഞ്ഞുകയറി പരിഭ്രാന്തി സൃഷ്ടിച്ചു.