തൃശൂര്‍: അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് പേരാമംഗലത്തുള്ള തൃശൂര്‍ ജില്ലാ സഹകരണ നാച്ചുറോപ്പതി സാനിറ്റോറിയം സഞ്ജീവനിയില്‍ ജൂണ്‍ 14-ാം തീയ്യതി മുതല്‍ ജൂണ്‍ 21 വരെ രാവിലെ ഏഴു മണി മുതല്‍ എട്ടു മണി വരെ സൗജന്യ യോഗാ പരിശീലനം നടത്തുന്നു. പ്രവേശനം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 15 പേര്‍ക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്. യോഗാ പരിശീലനത്തിന് ഡോ. ദിനേശ് കര്‍ത്താ, ഡോ. കിച്ചു ബിനോയ്, സിജി ആന്‍ഡ്രൂസ് എന്നിവര്‍ നേതൃത്വം നല്‍കുന്നതാണ്. താല്പര്യമുള്ളവര് 83049 47413, 9961921728, 8075937838 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.