നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്സാപ്പ് നമ്പര്‍.
കോഴിക്കോട്: സംസ്ഥാനത്ത് ഭരണക്കൊള്ളയാണ് നടക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന് പറഞ്ഞു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ ഉത്തരമേഖലാ കോണ്‍ക്ലേവ് ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഉളുപ്പുമില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്. അത് കൊണ്ടാണ് ഇത്രയും അഴിമതി ആരോപണം വന്നിട്ടും രാജിവെക്കാത്തത്. രാജ്യത്ത് ഇത്രയധികം അഴിമതി ആരോപണം നേരിട്ട മുഖ്യമന്ത്രി പിണറായി അല്ലാതെ മറ്റൊരാളില്ല. പിണറായിയും മോദിയും അധികാരം ദുര്‍വിനിയോഗം ചെയ്യുന്നതില്‍ ജ്യേഷ്ഠാനുജന്മാരാണ്. പാര്‍ട്ടിയ്ക്കുള്ളിലെ വൈകാരിക ബന്ധം ശക്തമാക്കണം. ബ്ലോക്ക് പ്രസിഡന്റിന്റെ ചുമതല വലിയൊരു ഉത്തരവാദിത്വമാണ്. രാജ്യത്തെയും കേരളത്തിലെയും രാഷ്ട്രീയ അവസ്ഥ പ്രതിസന്ധിയിലാണ്. മതേതരജനാധിപത്യ നിലപാട് മുറുകെ പിടിച്ച് ഇവര്‍ക്കെതിരെ പോരാടണമെന്നും സുധാകരന് ആവശ്യപ്പെട്ടു. ഒരു മാസത്തിനകം മണ്ഡലം പുനസംഘടന പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.