ബോംബ് വിട്ടൊരു കളിയില്ല, ആര്‍ എം പി നേതാവിന്‍റെ വീടിന് നേരെ ബോംബെറിഞ്ഞു

Kerala

കോഴിക്കോട്: ആര്‍ എം പി നേതാവിന്റെ വീടിന് നേരെ ബോംബേറ്. കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേര്‍ക്ക് സ്‌ഫോടക വസ്തു എറിയുകയായിരുന്നു. ഇന്ന് രാത്രി 8.15 നാണ് സംഭവം.

വൈകിട്ട് മുതല്‍ ഒരു സംഘം വീടിനു പരിസരത്ത് റോന്തുചുറ്റുന്നതായി ശ്രദ്ധയില്‍ പെട്ടിരുന്നുവെന്ന് ഹരിഹരന്‍ വ്യക്തമാക്കി. വീടിന്റെ ചുറ്റുമതിലില്‍ തട്ടി പൊട്ടിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഇവയുടെ അവശിഷ്ടങ്ങള്‍ ഇതേ സംഘം എത്തി പിന്നീട് ഇവിടെ നിന്നും വാരികൊണ്ട് പോയതായും ഹരിഹരന്‍ വെളിപ്പെടുത്തി.

ഇന്നലെ വടകരയില്‍ നടന്ന പരിപാടിയില്‍ ഹരിഹരന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് സ്‌ഫോടക വസ്തുവെറിഞ്ഞത്.