നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
കോഴിക്കോട്: ഹൈലൈറ്റ് മാള്‍ ഫാഷന്‍ വീക്ക് നാലാം പതിപ്പിന് തുടക്കമായി. ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രശസ്ത പിന്നണി ഗായിക ഗൗരി ലക്ഷ്മിയുടെ മ്യൂസിക് ബ്രാന്‍ഡ് ഷോയും നടന്നു. എമര്‍ജിങ് സൈറ്റില്‍സ് എമര്‍ജിങ് ടാലന്റ് എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ഫാഷന്‍ വീക്ക് സജ്ജീകരിച്ചിരിക്കുന്നത്. ലിയോണ, മാളവിക, ദില്‍ഷ, ബിപിന്‍ ജോര്‍ജ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം കേരളത്തിലെ മികച്ച ഡിസൈനര്‍ മാരെ പ്രദര്‍ശിപ്പിക്കുന്ന ഹൈലൈറ്റ് മാള്‍ ഡിസൈനര്‍ കളക്ഷന്‍ ഫാഷന്‍ ഷോയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ഹൈലൈറ്റ് ഗ്രൂപ്പ് സി ഇ ഒ അജില്‍ മുഹമ്മദ്, മാള്‍ ഹെഡ് കെ ജനാര്‍ദ്ദനന്‍, മാര്‍ക്കറ്റിങ് മാനേജര്‍ തന്‍വീര്‍, ഡോ ഷാംഖാന്‍ എന്നിവര്‍ പങ്കെടുത്തു.