കൊണ്ടോട്ടി: കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സ് നടത്തുന്ന മാപ്പിളകലാ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. രണ്ട് വര്‍ഷത്തേക്കുള്ള ഡിപ്ലോമ ഇന്‍ മാപ്പിള മ്യൂസിക്, ഒപ്പന, കോല്‍ക്കളി, ദഫ്, അറബന എന്നീ കലകള്‍ക്ക് ഓരോന്നിനും വേണ്ടിയുള്ള ഒരു വര്‍ഷത്തേക്കുള്ള ഡിപ്ലോമ കോഴ്‌സുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. 10 വയസ്സു മുതല്‍ 25 വയസ്സുവരെയാണ് പ്രായപരിധി.
അപേക്ഷകര്‍ നിശ്ചിത ഫോറത്തില്‍ ആവശ്യമായ രേഖകള്‍ സഹിതമുള്ള അപേക്ഷകള്‍ ജൂലൈ 15ന് 5 മണിക്ക് മുമ്പ് സെക്രട്ടറി, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി കൊണ്ടോട്ടി, മലപ്പുറം ജില്ല 673638 എന്ന വിലാസത്തില്‍ തപാല്‍ വഴിയോ, നേരിട്ടോ അക്കാദമിയില്‍ എത്തിക്കണം. അക്കാദമി നേരിട്ട് നടത്തുന്ന കൊണ്ടോട്ടി, നാദാപുരം എന്നീ കേന്ദ്രങ്ങള്‍ക്കുപുറമെ അക്കാദമിയുടെ സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സിനു കീഴില്‍ അഫിലിയേറ്റ് ചെയ്ത കേന്ദ്രങ്ങളിലും ഇതേ കോഴ്‌സുകള്‍ക്ക് ചേരാവുന്നതാണ്.
അഫിലിയേറ്റഡ് കേന്ദ്രങ്ങളില്‍ ചേരാന്‍ ഉദ്ദേശിക്കുന്നവര്‍ അതാത് കേന്ദ്രങ്ങളില്‍ തന്നെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി കൊണ്ടോട്ടി(0483 2711432, 7902711432, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ഉപകേന്ദ്രം നാദാപുരം(9447275101), മെഹ്ഫില്‍ മാപ്പിളകലാ അക്കാദമി (രാജാജി അക്കാദമി) മലപ്പുറം(9847247066/0483 2737177), കാദംബരി സ്‌കൂള്‍ ഓഫ് മ്യൂസിക് ആന്റ് ഡാന്‍സ്‌ബേപ്പൂര്‍ (9745225522/9387518681), ഫസ്ഫരി മാപ്പിളകലാ അക്കാദമിപടിഞ്ഞാറ്റുംമുറി, (04933240391/9447188725), ഫോക് ആര്‍ട്‌സ് സ്റ്റഡി സെന്റര്‍കൊളത്തറ(9656623380), പ്രണവം സംഗീത വിദ്യാലയം വണ്ടൂര്‍(9495122158), കേരള മാപ്പിള കലാ സാഹിത്യ സമിതി&മില്ലത്ത് ലൈബ്രറി പത്തനംതിട്ട (9446252002/9447562194), ആവാസ് മ്യൂസിക് അക്കാദമി, മഞ്ചേരി, കെ.ടി.എം. മ്യൂസിക് സ്‌കൂള്‍& ഓര്‍ക്കസ്ട്രപട്ടര്‍നടക്കാവ്, തിരുനാവായ(9846234726)എന്നിവയാണ് അഫിലിയേഷന്‍ നേടിയിട്ടുള്ള കലാലയങ്ങള്‍.
കോഴ്‌സിന്റെ വിശദവിവരങ്ങള്‍, സിലബസ്, അപേക്ഷാഫോറം എന്നിവ അക്കാദമി വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. അക്കാദമി വെബ്‌സൈറ്റ് mappilakalaacademy.org ഫോണ്‍ 0483 2711432/ 7902711432.