നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
കോഴിക്കോട്: ദര്‍ശനം ഗ്രന്ഥശാലയുടെ 20നാള്‍ നീളുന്ന വായന പക്ഷാചരണം ടി പത്മനാഭന്റെ നളിനകാന്തിയിലെ ‘പൂച്ചകളുടെ വീട്’ എന്ന ചെറുകഥ വായിച്ച് ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. പി എന്‍ ഉദയഭാനു ഉദ്ഘാടനം ചെയ്തു. കാളാണ്ടിത്താഴം ദര്‍ശനം ഗ്രന്ഥാലയം എം എന്‍ സത്യാര്‍ത്ഥി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പി സിദ്ധാര്‍ത്ഥന്‍ അധ്യക്ഷനായി. വായനാ പക്ഷാചരണത്തിലെ ഒന്നാം കഥ മര്‍മ്മരങ്ങളുടെ രചയിതാവ് എം ഗോകുല്‍ദാസിനെ ഉണ്‍മ മോഹന്റെ ‘കടലില്‍ കടു കല്ല, കടുകില്‍ കടലാണ്’ സീരീസിലെ അഞ്ചാം വോള്യം സത്യത്തിന്റെ മുഖങ്ങള്‍ നല്കി സെക്രട്ടറി എം എ ജോണ്‍സണ്‍ ആദരിച്ചു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ എഴുത്തുകാരായ മാനസി, ലൈല അലക്‌സ്, സരോജിനി ഉണ്ണിത്താന്‍, ശ്രീപ്രസാദ് വടക്കേപ്പാട്ട്, എല്‍വിസ് പാറമേല്‍, സൈനുദീന്‍ മുണ്ടക്കയം, ചന്ദ്രബാബു പനങ്ങാട്, മനോജ് വീട്ടിക്കാട്, സുരേഷ് വര്‍മ്മ എന്നിവരുടെ രചനകള്‍ വായിയ്ക്കാം. പ്രതിദിന ചോദ്യങ്ങളും വിജയികള്‍ക്ക് പ്രമുഖ സാഹിത്യകാരന്‍മാര്‍ കയ്യൊപ്പു ചാര്‍ത്തിയ പുസ്തകങ്ങളും സമ്മാനമായി നല്കും. ഐ ടി കോര്‍ഡിനേറ്റര്‍ ഡഗ്‌ളസ് ഡി സില്‍വ വായന മത്സര വിജയി കള്‍ക്ക് സാഹിത്യകാരന്‍മാര്‍ കയ്യൊപ്പ് ചാര്‍ത്തിയ പുസ്തകങ്ങള്‍ സമ്മാനമായി നല്കി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി കെ ശാലിനി, ജോയിന്റ് സെക്രട്ടറി ടി കെ സുനില്‍കുമാര്‍, വൈസ് പ്രസിഡന്റ് സി പി ആയിഷ ബി എന്നിവര്‍ പ്രസംഗിച്ചു. വായന മത്സരത്തിന് തെരഞ്ഞെടുത്ത പുസ്തകങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.