നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
കൊച്ചി: പോക്‌സോ കേസില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ കുടുക്കാന്‍ പൊലീസ് നീക്കം നടത്തിയിരുന്നതായി ജോണ്‍സണ്‍ മാവുങ്കല്‍. കെ സുധാകരന്റെ പേര് പറയാന്‍ പൊലീസ് തന്നെ നിര്‍ബന്ധിച്ചു. കൂടാതെ അനൂപില്‍ നിന്നും 25 ലക്ഷം വാങ്ങിയത് കെ സുധാകരനാണെന്ന് പറയാനും പൊലീസ് നിര്‍ബന്ധിച്ചിരുന്നതായും മോന്‍സണ്‍ മാവുങ്കല്‍ പറഞ്ഞു.
ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് കോടതിയില്‍ മോന്‍സണ്‍ മാവുങ്കലിന്റെ വെളിപ്പെടുത്തല്‍. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കേസ് പരിഗണിച്ചത്. കേസില്‍ കെ സുധാകരന്റെ പേര് പറയുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയെന്നും പീഡനം നടന്ന സമയത്ത് കെ സുധകരന്‍ അവിടെ ഉണ്ടായിരുന്നു എന്ന് മൊഴി നല്‍കാന്‍ പോക്‌സോ കേസിന്റെ അന്വേഷണത്തിനിടയില്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായുമാണ് മോന്‍സന്‍ കോടതിയില്‍ പറഞ്ഞത്. ഈ കാര്യങ്ങള്‍ ജയില്‍ സൂപ്രണ്ട് വഴി എഴുതി നല്‍കാന്‍ കോടതി മോന്‍സണ്‍ മാവുങ്കലിന് നിര്‍ദേശം നല്‍കി.
കെ സുധാകരനെതിരെ മൊഴി നല്‍കുന്നതിനായി തനിക്കെതിരെ ഭീഷണി ഉണ്ടായിരുന്നതായും തന്റെ ഭാര്യയെ പറ്റി മോശമായ രീതിയില്‍ സംസാരിക്കുകയും തനിക്ക് അവശ്യമായ ഭക്ഷണം നല്‍കുന്നില്ലെന്നും മോന്‍സണ്‍ പറഞ്ഞു. മോന്‍സന്റെ അഭിഭാഷകന്‍ ശ്രീജിത്താണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്.