നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
കോഴിക്കോട്: ഹര്‍ഷിന ഐക്യദാര്‍ഢ്യ സംഗമം ജൂണ്‍ 20ന് രാവിലെ 10:30ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് നടക്കും. വെല്‍ഫെയര്‍ പാര്‍ട്ടി എലത്തൂര്‍ മണ്ഡലം പ്രസിഡന്റ് വി ടി ശംസുദ്ധീന്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് എഞ്ചിനീയര്‍ അലി അധ്യക്ഷത വഹിക്കും. അസിസ്റ്റന്റ് സെക്രട്ടറി ഹസീന കക്കോടി ഹാരാര്‍പ്പണം നടത്തും. മണ്ഡലം സെക്രട്ടറി കെ സലാഹുദ്ധീന്‍ ഐക്യദാര്‍ഢ്യ പ്രഭാഷണം നടത്തും. സമരസമിതി ചെയര്‍മാന്‍ ദിനേശ് പെരുമണ്ണ സ്വാഗതവും കണ്‍വീനര്‍ മുസ്തഫ പാലാഴി നന്ദിയും പറയും.