പി കെ ഗോപാലന്‍ അനുസ്മരണം നടത്തി

Wayanad

കല്പറ്റ: മുന്‍ ഐ എന്‍ ടി യു സി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി കെ ഗോപാലന്റെ ഏഴാം ചരമ വാര്‍ഷിക ദിനത്തില്‍ ഐ എന്‍ ടി യു സി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണയോഗം സംഘടിപ്പിച്ചു.

സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും കളങ്കരഹിത പൊതുപ്രവര്‍ത്തനത്തിന്റെയും ഉദാത്ത മാതൃകയായിരുന്നു പി കെ ഗോപാലന്‍ എന്നും അദ്ദേഹത്തിന്റെ വിയോഗം ജില്ലയിലെ ഐ എന്‍ ടി യു സി പ്രസ്ഥാനത്തിനും കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും വലിയ വിടവാണ് അവശേഷിപ്പിച്ചത് എന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി പി ആലി പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് കല്പറ്റ അധ്യക്ഷന്‍ ആയിരുന്നു. കെ കെ രാജേന്ദ്രന്‍, ഡിന്റോ ജോസ്, കെ അജിത, പി വിനോദ് കുമാര്‍, ഹര്‍ഷല്‍ കോണാടന്‍, ആയിഷ പള്ളിയാല്‍, കെ സന്തോഷ്, ലത്തീഫ് മാടായി, രവിചന്ദ്രന്‍, സജി ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *