മണിപ്പൂര്‍ കലാപം; പ്രധാനമന്ത്രിയുടെ മൗനം വേദനാജനകം: മാന്നാനം സുരേഷ്

Kottayam

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോട്ടയം: മണിപ്പൂരിലെ കലാപത്തില്‍ പ്രധാനമന്ത്രി തുടരുന്ന മൗനമാണ് കലാപത്തെക്കാള്‍ ഭയാനകമെന്ന് രാഷ്ട്രീയ ജനതാദള്‍ കോട്ടയം ജില്ല പ്രസിഡന്റ് മാന്നാനം സുരേഷ് പ്രസ്താവിച്ചു. പാതിനായിരക്കണക്കിന് ആളുകള്‍ കലാപത്തിന് ഇരയാകുമ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി മൗന പാലിക്കുകയാണ്. ഇത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

മുന്നൂറിലധികം ആള്‍ക്കാരുടെ മരണത്തിന് ഇടയാക്കുകയും പതിനായിരക്കണക്കിന് ആള്‍ക്കാര്‍ക്ക് താമസ സൗകര്യം നഷ്ടപ്പെടുകയും ഭക്ഷണത്തിന് പോലും വഴിയില്ലാതെ മനുഷ്യര്‍ കഷ്ടപ്പെടുകയുമാണ്. പതിനായിരങ്ങളെ ദുരിതത്തിലാക്കിയ മണിപ്പൂരിലെ കലാപ പ്രശ്‌നത്തില്‍ അടിയന്തരമായി പ്രധാനമന്ത്രി ഇടപെടണം. മണിപ്പൂര്‍ പ്രശ്‌നത്തിന്റെ പേരില്‍ അടിയന്തര സര്‍വകക്ഷി യോഗം വിളിച്ചു സമാധാന അന്തരീക്ഷം സൃഷ്ടിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും മണിപ്പൂരില്‍ നടന്നത് ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളിലുള്ള കൈകടത്തലാണെന്നും രാഷ്ട്രീയ ജനതാദള്‍ കോട്ടയം ജില്ലാ പ്രസിഡന്റ് മാന്നാനം സുരേഷ് പ്രസ്താവിച്ചു.

മണിപ്പൂരില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന വിഷയത്തില്‍ രാഷ്ട്രീയ ജനതാദള്‍ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലാ കമ്മിറ്റികളുടെ സഹകരണത്തോടുകൂടി ജൂണ്‍ 25ന് ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കോട്ടയം പ്രസ് ക്ലബ്ബില്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്നും വിവിധ സമുദായ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുമെന്നും RJD ജില്ലാ പ്രസിഡന്റ് മാന്നാനം സുരേഷ് അറിയിച്ചു.