സമര സഖാക്കളെ നിങ്ങള്‍ ഒറ്റക്കല്ല ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ

Opinions

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

എ പി യൂസഫ് അലി മടവൂര്‍ (യുവ രാഷ്ട്രീയ ജനതാദള്‍ സംസ്ഥാനപ്രസിഡന്‍റ്)

ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന പിണറായി പോലീസിന്റെ ശ്രമത്തിന്റെ ഭാഗമായിട്ടാണ് പാലക്കാട്ടെ രാഷ്ട്രീയ ജനതാദള്‍ നേതാക്കളെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. പാര്‍ട്ടിയുടെ സമരവീര്യത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിത്. പല പാര്‍ട്ടികളും പ്രഖ്യാപിക്കുന്നത് പോലെ പ്രവര്‍ത്തിക്കാറില്ല. എന്നാല്‍ രാഷ്ട്രീയ ജനതാദള്‍ ഒരു സമരമേറ്റെടുത്താല്‍ അത് പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ RJD യുടെ സമര സഖാക്കള്‍ പ്രതിജ്ഞാബദ്ധമാണെന്നുള്ളതു കൊണ്ടാണ് സമരാഗ്‌നിയുടെ നടുവില്‍ നിന്ന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പോലീസിനെ പ്രേരിപ്പിച്ചത്.

ഈ സമരത്തില്‍ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യം എന്താണോ അത് നേടിയെടുക്കും. എന്തു സമരമാര്‍ഗ്ഗം സ്വീകരിച്ചും അധികാര വര്‍ഗ്ഗത്തിന്റെ കണ്ണു തുറപ്പിക്കാനുമുള്ള സമരത്തില്‍ രാഷ്ട്രീയ യുവജനതാ ദളും പങ്കാളിയാവും. കരിമ്പനകളുടെ നാട്ടില്‍ പാര്‍ട്ടി നടത്തുന്ന സമരത്തെ പോലീസ് അടിച്ചമര്‍ത്താന്‍ എത്ര ശ്രമിച്ചാലും അവസാനത്തെ രാഷ്ട്രീയ ജനതാദളിന്റെ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്താലും ഈ സമരത്തില്‍ നിന്നും പാര്‍ട്ടി പിന്മാറുന്ന പ്രശ്‌നമില്ല. ഈ സമരത്തിന് പാലക്കാട്ടെ പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം അവസാനം വരെ പൊരുതാന്‍ യുവ രാഷ്ട്രീയ ജനതാദളിന്റെ സഹപ്രവര്‍ത്തകരുമുണ്ടാകും.

അധികാര വര്‍ഗ്ഗത്തിന്റെ ക്രൂരതകള്‍ക്കെതിരെ അഭിമാനത്തോടെ റാന്തലാങ്കരിത ഹരിത പതാക വാനില്‍ ഉയര്‍ത്തിപ്പിടിച്ച്, മോഷ്ടിചുരുട്ടി കൊണ്ട് കര്‍ഷകരുടെ അവകാശത്തിന് വേണ്ടി സമര പോരാട്ട പോര്‍ക്കളത്തില്‍ ഞങ്ങള്‍ ഉജ്ജ്വലരായി നടന്നു നീങ്ങുക തന്നെ ചെയ്യും. നെല്‍ കര്‍ഷകരുടെ അവകാശത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട അഭിമാനബോധമുള്ള സഖാക്കള്‍ക്ക് ഒരായിരം ഐക്യദാര്‍ഢ്യവും, വിപ്ലവ അഭിവാദ്യങ്ങളും നേരുന്നു.