‘റവാഇഉന്‍ മിന്‍ അദബില്‍ ഇസ്ലാമി’ എന്ന കൃതി പ്രകാശനം ചെയ്തു

Wayanad

മുട്ടില്‍: ഡോ യൂസുഫ് മുഹമ്മദ് നദവി തയ്യാറാക്കിയ ‘റവാഇഉന്‍ മിന്‍ അദബില്‍ ഇസ്ലാമി’ (Odours from Islamic Literature) എന്ന കൃതി കേരള യൂണിവേഴ്‌സിറ്റി അറബിക് വിഭാഗം മേധാവി ഡോ. നൗഷാദ് ഹുദവിയും ഡോ. താജുദ്ദീന്‍ മന്നാനിയും ചേര്‍ന്ന് റിസര്‍ച്ച് സ്‌കോളര്‍ അബ്ദുല്ല യമനിക്ക് നല്‍കി പ്രകാശനം ചെയ്തു. കേരള യൂണിവേഴ്‌സിറ്റിയിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ നടത്തിവരുന്ന റിസര്‍ച്ച് ഫെസ്റ്റിന്റെ ഭാഗമായി അറബിക് വിഭാഗം സംഘടിപ്പിച്ച ‘അല്‍ ജൗദ’യില്‍ വച്ചായിരുന്നു പ്രകാശനം. ഡോ സുഹൈല്‍ ഡോ ഇസുദ്ദീന്‍ നദവി ഡോ ഹാരിസ് അശ്അരി ഡോ ശരീഫ് വാഫി ഡോ അന്‍വര്‍ ഷാ ഡോ നജീം എന്നിവര്‍ പങ്കെടുത്തു.