കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച മന്ത്രവാദി അറസ്റ്റില്‍. കോഴിക്കോട് കുറ്റിയാടിക്കടുത്താണ് സംഭവം. പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ എരവട്ടൂര്‍ കുണ്ടുങ്കരമുക്കില്‍ അരക്കുന്നുമ്മല്‍ സോമന് (42) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരേ ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് മന്ത്രവാദം നടത്തിയ ഇയാള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്കിയ പരാതി പ്രകാരമാണ് കുറ്റിയാടി പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. രണ്ടുദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവ നടന്നത്.
ഇയാള്‍ക്കെതിരേ ജില്ലയില്‍ മറ്റുചില കേസുകള്‍ കൂടിയുണ്ടെന്നും പൊലീസ് അറിയിച്ചു. കുറ്റിയാടി ഇന്‍സ്പെക്ടര്‍ ഇ കെ ഷിജുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. നാദാപുരം കോടതിയില്‍ ഹാജരാക്കിയ സോമനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.