സിനിമ വര്‍ത്തമാനം / പി ശിവപ്രസാദ്
കൊച്ചി: സെന്തില്‍ കൃഷ്ണ, അനുമോള്‍, അന്വിന് ശ്രീനു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഫ്രാന്‍സിസ് ജോസഫ് ജീര തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ‘ത തവളയുടെ ത’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ സോങ്ങ് റിലീസായി. ‘കരയുമെന്നാണോ’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനം സൈനാ മ്യൂസിക്കിന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്. ബീയാര്‍ പ്രസാദിന്റെ വരികള്‍ക്ക് നിഖില്‍ രാജനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
’14 ഇലവന് സിനിമാസ്’, ‘ബിഗ് സ്റ്റോറീസ് മോഷന്‍ പിക്ചേഴ്സ്’ എന്നിവയുടെ ബാനറില്‍ റോഷിത് ലാല്‍, ജോണ്‍ പോള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ബാലു എന്ന കുട്ടിയുടെ ജീവിതത്തിലൂടെയും സ്വപ്ന ലോകങ്ങളിലൂടെയുമാണ് സഞ്ചരിക്കുന്നത്. ബാലുവായി മാസ്റ്റര്‍ അന്വിന് ശ്രീനു വേഷമിടുന്ന ചിത്രത്തില്‍ ബാലുവിന്റെ അമ്മ ഗംഗാലക്ഷ്മിയായി അനുമോളും, അച്ഛന് വിശ്വനാഥനായി സെന്തിലുമാണ് എത്തുന്നത്. ഇവര്‍ക്ക് പുറമെ അജിത് കോശി, അനീഷ് ഗോപാല്‍, ഹരികൃഷ്ണന്, സുനില്‍ സുഗത, നന്ദന് ഉണ്ണി, സ്മിത അമ്പു, ജെന്സണ് ആലപ്പാട്ട്, വസുദേവ് പട്രോട്ടം, ജോജി, നെഹല, ശ്രീപദ്, ദക്ഷ് ദര്‍മിക്, ആരവ് വി പി, ആരുഷി റാം, ജൊഹാന്‍ ജോജി, ഭവിന് പി, ആര്‍ദ്ര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. കുട്ടികള്‍ക്കായുള്ള ഒരു കുട്ടിക്കഥ എന്നതിലുപരി ഫാന്റസി ഗണത്തില്‍ പെടുന്ന ഒരു കുടുംബ ചിത്രമാണ് ‘ത തവളയുടെ ത’. അറുപതോളം ബാലതാരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ബിപിന്‍ ബാലകൃഷ്ണന് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത് ജിത്ത് ജോഷിയാണ്. നിഖില്‍ രാജന്, രമേഷ് കൃഷ്ണന് എന്നിവര്‍ സംഗീതം പകര്‍ന്ന ഗാനങ്ങള്‍ക്ക് ബീയാര്‍ പ്രസാദ്, ബാബുരാജ് മലപ്പട്ടം, ശ്രീന എന്നിവരാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. രമേഷ് കൃഷ്ണന് തന്നെയാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കലാസംവിധാനം: അനീസ് നാടോടി, വസ്ത്രാലങ്കാരം: നിസാര്‍ റഹ്മത്ത്, മേക്കപ്പ്: അമല്‍ ചന്ദ്രന്, സൗണ്ട് ഡിസൈന്‍: സവിത നമ്പ്രത്ത്, സൗണ്ട് മിക്സിംങ്: അനീഷ് പൊതുവാള്, പ്രൊഡക്ഷന്‍ കണ്ട്രോളര്: ജാവേദ് ചെമ്പ്, അസോസിയേറ്റ് ഡയറക്ടര്‍: ഗ്രാഷ്, അബ്രു സൈമണ്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, വി.എഫ്.എക്സ്: ഫോക്സ് ഡോട്ട് മീഡിയ, ഡിസൈന്‍സ്: സനല്‍ പി.കെ, ലൈം ടീ, ഡ്രോയിങ്: സോളമന് ജോസഫ്, സ്റ്റില്‍സ്: ഇബ്സെന്‍ മാത്യു എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.