18 ശതമാനം ഡി എ കുടിശിക അനുവദിക്കണം: കെ എസ് എസ് പി എ സമ്മേളനം

തളിപ്പറമ്പ: 18 ശതമാനം ക്ഷാമബത്ത കുടിശിക അനുവദിക്കണമെന്ന് കെ എസ് എസ് പി എ (കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) തളിപ്പറമ്പമണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. പിടിച്ചു വെച്ച പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശികയും ക്ഷാമശാസ്വ കുടിശികയും ഉടന്‍ നല്‍കുക, മെഡിസെപ് പദ്ധതിയില്‍ ഓപ്ഷന്‍ സൗകര്യവും ഒ.പി ചികിത്സയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കെ എസ് എസ് പി എ സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി സുഖദേവന്‍ […]

Continue Reading