ഫാസ് അക്കാദമി ഖുർആൻ ഹാഫിസിനെ ആദരിച്ചു.

Kozhikode

കോഴിക്കോട് : വിശുദ്ധ ഖുർആൻ മുഴുവൻ മന:പാഠമാക്കിയ ഫലാഹ് മൊയ്തീൻ എന്ന വിദ്യാർത്ഥിക്ക് FAZ അക്കാദമി ആദരം നൽകി. ഡോ.ഹുസൈൻ മടവൂർ ഉപഹാരം സമർപ്പിച്ചു. ഖുബാ തഹ്ഫീളുൽ ഖുർആനിൽ പഠിച്ചാണ് ഫലാഹ് ഖുർആൻ മുഴുവൻ മന:പാഠമാക്കിയത്. പാളയം മുഹ് യിദ്ദീൻ പള്ളി കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഒരു സമന്വയ വിദ്യാഭ്യാസ സ്ഥാപനമാണ് ഫാസ് അക്കാദമി. ഹയർ സെക്കണ്ടറി ക്ലാസിൽ സ്കൂൾ ( കോമേഴ്സ് ) പഠനത്തോടൊപ്പം ഇസ്ലാമിക വിഷയങ്ങളും പഠിപ്പിക്കുന്നു. പാളയം ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡൻ്റ് മുഹമ്മദ് യൂനുസ് , സെക്രട്ടരി മുഹമ്മദ് ആരിഫ്,

ഫാസ് അക്കാദമി പ്രിൻസിപ്പാൾ അബ്ദുസ്സലാം പാലപ്പറ്റ, ഫലാഹിൻ്റെ പിതാവ് ഫൈസൽ ഇയ്യക്കാട്, എന്നിവർ സംസാരിച്ചു. കേഓഡിനേറ്റർ സാജിദു റഹ്മാൻ ഫാറൂഖിയും കമ്മിറ്റി ഭാരവാഹികളും അധ്യാപകരും വിദ്യാർത്ഥികളും സംബന്ധിച്ചു.

ഖുർആൻ പഠനത്തിൻ്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ ഹുസൈൻ മടവൂർ സംസാരിച്ചു. സ്വതന്ത്രചിന്തയുടെയും ലിബലറിസത്തിൻ്റെയും പേരിൽ പ്രചരിക്കുന്ന അധാർമ്മികതയും അരാജകത്വവും കരുതിയിരിക്കണമെണും ഖുർആനിക നിയമങ്ങൾ എന്നും കാലിക പ്രസക്തവും പ്രായോഗികവുമാണെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.