തളിപ്പറമ്പ: കെ എസ് എസ് പി എ (കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്) തളിപ്പറമ്പ ബ്ലോക്ക് ഏകദിന പഠന ക്യാംപും നവാഗതരെ സ്വീകരിക്കുന്ന വരവേല്‍പ്പു സമ്മേളനവും ജൂലായ് പത്തിന് തിങ്കളാഴ്ച തളിപ്പറമ്പില്‍ നടക്കും. രാവിലെ 10ന് റിക്രിയേഷന്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ കെ പി സി സി അംഗം ചന്ദ്രന് തില്ലങ്കേരി ഉദ്ഘാടനം ചെയ്യും. കെ എസ് എസ് പി എ തളിപ്പറമ്പ ബ്ലോക്ക് പ്രസിഡന്റ് പി സുഖദേവന്‍ അദ്ധ്യക്ഷത വഹിക്കും. സംഘടന ചരിത്രം അവതരണം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ രാമകൃഷ്ണന് നടത്തും. വരവേല്‍പ്പ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ടി കരുണാകരന് മാസ്റ്ററും സംഘടനാ ചര്‍ച്ച ജില്ലാ പ്രസിഡന്റ് കെ മോഹനനും ഉദ്ഘാടനം ചെയ്യും. ജില്ലാ സെകട്ടറി കെ സി രാജന്, സംസ്ഥാന കമ്മിറ്റിയംഗം കെ വി ഭാസക്കന്, അപ്പലേറ്റ് സമിതിയംഗം സി എല്‍ ജേക്കബ് സംബന്ധിക്കും. കെ എസ് എസ് സി എ തളിപ്പറമ്പ ബ്ലോക്ക് വനിതാ ഫോറത്തിന്റെ തിരുവാതിരയുമുണ്ടാകും.
