അഴിക്കോട്: ലോകത്തിൻ്റെ ഏത് ദിക്കിൽ പോയാലും സ്വന്തം വീട്ടിലേക്ക് തിരിച്ചു വരാൻ നാം വെമ്പൽ കൊള്ളുന്നത് വീട് ഏവരുടേയും ഏറ്റവും വലിയ സന്തോഷമായത്, കൊണ്ടാണെന്നു കെ.വി സുമേഷ് എം.എൽ.എ.തെറ്റായ ജീവിത രീതികളെ തിരുത്തി പരിഷ്ക്കരിച്ച് നല്ല ജീവിതം പരിശീലിപ്പിക്കുകയാണ് പ്രവാചകൻ ചെയ്തതെന്നും കുടുംബ ജീവിതത്തിന്ന് മഹിതമായ സ്ഥാനം നൽകിക്കൊണ്ടാണ് പ്രവാചകൻ ഇത് സാദ്ധ്യമാക്കിയതെന്നും എം.എൽ.എ പറഞ്ഞു. കെ.എൻ.എം മർകസുദഅവ വളപട്ടണം മണ്ഡലം പoന കേമ്പ് കച്ചേരിപ്പാറ ഗ്രാൻ്റ് വില്ലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി പി അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.

അന്താരാഷ്ട്ര ഖുർആൻ പഠന പദ്ധതിയായ വെളിച്ചം ഖുർആൻ വിജ്ഞാന പരീക്ഷ വിജയികൾക്ക് കെ.എൻ.എം മർകസുദ്ദഅവ ജില്ലാ സെക്രട്ടറി സി.സി.ശകീർ ഫാറൂഖി , സംസ്ഥാന വൈസ് പ്രസിഡണ്ട് ശംസുദ്ദീൻ പാലക്കോട്, സുഹാന വളപട്ടണം, ശഫീന ഷുക്കൂർ പുതപ്പാറ എന്നിവർ ആദരംനൽകി.
അബ്ദുൽ കലാം ഒറ്റത്താണി, നൗഫൽ ഹാദി, ഫൈസൽ നന്മണ്ട, റിഹാസ് പുലാമന്തോൾ, സി.ടി ആയിഷ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന ട്രഷറർ കെ.എൽ.പി.യുസുഫ്, നൗഷാദ് കൊല്ലറത്തിക്കൽ, ടി.എം മൻസൂർ എന്നിവർ പ്രസംഗിച്ചു.