കല്പറ്റ: FSETO യുടെ നേതൃത്യത്തില്‍ റാട്ടക്കൊല്ലി മേഖലയിലെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഓണഘോഷവും കുടുംബ സംഗമവും ഒരുമയുടെ ഓണം എന്ന പേരില്‍ ആഘോഷിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാ കായികപരിപാടികളും സംഘടിപ്പിച്ചു. എം എസ്സ് വിനോദ് അധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം മേഖല സെക്രട്ടറി K രാജപ്പന് ഉദ്ഘാടനം ചെയ്തു. പി വി ഏലിയാമ്മ, വില്‍സണ്‍ തോമസ്, രതീഷ് പി.എസ് നവാസ് കെ എം ബാലന്, വേങ്ങര ഹരീഷ് നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.
