ആയഞ്ചേരി: നിപ ഭീതി വിതച്ച പ്രദേശമായ മംഗലാട് പറമ്പില്‍ ഗവണ്മെന്റ് യു പി സ്ക്കൂളില്‍ ശുചീകരണവും അണുനശീകരണവും നടത്തി. കലക്ടറുടെ ഉത്തരവ് പ്രകാരം നാളെ തുറക്കുന്നതിന്റെ ഭാഗമായിട്ടാണ് 12 ദിവസത്തോളമായി അടഞ്ഞുകിടക്കുന്ന സ്കൂള്‍ നിപ മാനദണ്ഡപ്രകാരം പ്രവര്‍ത്തിക്കുക. 14 ദിവസം പിന്നിടുമ്പോള്‍ ആര്‍ക്കും ലക്ഷണങ്ങളൊന്നുമില്ല എന്നത് മംഗലാട്ട് കാരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്.
സ്ക്കൂള് പരിപാടികളില്‍ സജീവ സാന്നിധ്യമാകുന്ന മംബ്ലിക്കുനി ഹാരിസിന്റെ അകാല നിര്യാണത്തില്‍ പ്രത്യേക അസംബ്ലി ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തിയാണ് സ്ക്കൂള് ആരംഭിക്കുകയെന്ന് വാര്‍ഡ് മെമ്പര്‍ എ സുരേന്ദ്രന് പറഞ്ഞു. ശുചീകരണ പ്രവര്‍ത്തനത്തിന് വാര്‍ഡ് മെമ്പര്‍, എച്ച്.എം. ആക്കായി നാസര്‍ മാസ്റ്റര്‍, മലയില്‍ ബാബുരാജ്, ആരോഗ്യ വളണ്ടിയര്‍മാരായ സതി തയ്യില്‍, ദീപ തിയ്യര്‍കുന്നത്ത് , നിഷ നുപ്പറ്റ വാതുക്കല്, മോളി പട്ടേരി, ഷൈനി വെള്ളോടത്തില്‍, രാഗി പി.എം തുടങ്ങിയവര്‍ പങ്കെടുത്തു