സഹകരണ മേഖലയില്‍ മിന്നുന്ന കുതിപ്പുമായി കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്ക്

Kozhikode

കോഴിക്കോട്: കേരളത്തിന്റെ സര്‍വ്വീസ് സഹകരണമേഖലയില്‍ ബാങ്കിംഗ് മേഖലയ്‌ക്കൊപ്പം ജനോപകാര പ്രവര്‍ത്തനങ്ങളുമായി കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക്. 2022 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന് 2.68 കോടി രൂപ അറ്റലാഭമുണ്ടായി. നവംബര്‍ 26ന് നടക്കുന്ന ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ മെമ്പര്‍മാര്‍ക്കുള്ള ലാഭവിഹിതം പ്രഖ്യാപിക്കുമെന്ന് ബാങ്ക് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

റിസര്‍വ് ആന്റ് പ്രൊവിഷന്‍സായി 26.07 കോടി രൂപ നീക്കി വെച്ചതിന് ശേഷമുള്ള അറ്റലാഭമാണ് 2.68 കോടി രൂപ. റിസര്‍വ് ആന്റ് പ്രൊവിഷ്യന്‍സ് ഇനത്തില്‍ 183.90 കോടി രൂപ ബാങ്കിന് നീക്കിയിരിപ്പുണ്ട്. സിവില്‍ സര്‍വീസ്, പി എസ് സി, യു പി എസ് സി, സഹകരണ സംഘങ്ങള്‍ തുടങ്ങി വിവിധ മത്സര പരീക്ഷകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഉദ്യോഗാര്‍ത്ഥികളെ ഉന്നത റാങ്ക് കരസ്ഥമാക്കാന്‍ പ്രാപ്തരാക്കുന്നതിന് പരിശീലനം കേന്ദ്രം ബാങ്ക് ആരംഭിക്കും.

ചാലപ്പുറത്ത് ബാങ്കിനോടനുബന്ധിച്ച് ആരംഭിക്കാനുദ്ദേശിക്കുന്ന സെന്ററില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം നല്‍കും. ബാങ്കിന്റെ കീഴില്‍ ആരംഭിച്ച് എം വി ആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് രാജ്യത്തെ മികച്ച പത്ത് കാന്‍സര്‍ ആശുപത്രികളിലൊന്നായിട്ടുണ്ട്. ബാങ്കിന്റെ കീഴില്‍ ചാലപ്പുറത്തുള്ള ഡയാലിസിസ് സെന്ററില്‍ 12 മെഷിനുകളില്‍ മൂന്ന് ഷ്ര്രിഫുകളിലായി 72 രോഗികള്‍ക്ക് പൂര്‍ണമായും സൗജന്യ ഡയാലിസിസ് ചെയ്തുവരുന്നു. ബാങ്കിന്റെ കല്ലായ് റോഡ് ശാഖ അപ്‌സര തിയേറ്റിന് സമീപം സ്വന്തം ഓഫീസ് സ്ഥലത്ത് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍പേഴ്‌സണ്‍ പ്രീമ മനോജ്, വൈസ് പ്രസിഡന്റ് ശ്രീനിവാസന്‍, ഡയരക്ടര്‍മാരായ ജി നാരായണന്‍കുട്ടി, സി എന്‍ വിജയകൃഷ്ണന്‍, അഡ്വ. ടി എം വേലായുധന്‍, അഡ്വ. എ ശിവദാസ്, എന്‍ പി അബ്ദുള്‍ ഹമീദ്, ബലരാമന്‍ വി, കെ ടി ബീരാന്‍കോയ, ഷിംന പി എസ്, അബ്ദുള്‍ അസീസ് എ, അഡ്വ. കെ പി രാമചന്ദ്രന്‍ സംബന്ധിച്ചു.