‘മാതാവ് ഒരു വിദ്യാലയം’: വിസ്ഡം വിമന്‍സ് പേരന്‍റിംഗ് ക്ലാസ് നടത്തി

Kozhikode

കോഴിക്കോട്: ധാര്‍മിക ബോധമുള്ള മക്കളെ വാര്‍ത്തെടുക്കുന്നതില്‍ ശക്തമായ പങ്കുവയ്ക്കുന്നത് മാതാക്കന്മാരാണ്. മാതാവിന്റെ ജീവിത ശൈലിയും പെരുമാറ്റവും സ്വഭാവരൂപീകരണവും മക്കളില്‍ ഏറെ സ്വാധീനിക്കുന്നു. സൈബര്‍ ലോകത്തിലെ ചതിക്കുഴിയില്‍ നിന്നും മക്കളെ രക്ഷപ്പെടുത്താന്‍ മാതാപിതാക്കള്‍ നിരന്തരമായി നിരീക്ഷണ വിധേയമാക്കുകയും അവര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദേശം നല്‍കുകയും ചെയ്യണമെന്നു വിസ്ഡം വിമന്‍സ് കുറ്റിച്ചിറ നടത്തിയ ‘മാതാവ് ഒരു വിദ്യാലയം’ പേരന്റിങ് ക്ലാസ് അഭിപ്രായപ്പെട്ടു.

ഫറോക്ക് ട്രെയിനിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറായ ഡോ: ജൗഹര്‍ മുനവ്വര്‍ മുഖ്യപ്രഭാഷണം നടത്തി. വിസ്ഡം കുറ്റിച്ചിറ ശാഖ പ്രസിഡന്റ് കെ വി മുഹമ്മദ് ഷുഹൈബ് സ്വാഗതം പറഞ്ഞു. ശിഫ അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു. സാബിര്‍ വി, മുഹമ്മദ് റിയാസ്, ജാഫിക്, കെ പി സമീര്‍, ഇ വി മുഹമ്മദ് സാഹിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.