എടവണ്ണ: അധിനിവേശത്തിനെതിരെ പോരാടുന്ന ഫലസ്തീനികളെ വംശഹത്യ ചെയ്യുന്നവര്‍ക്കെതിരെ മാനവരാശി ഐക്യപ്പെടണമെന്ന് കെ.എന്‍.എം മര്‍ക്കസുദ്ധഅവ സോണല്‍ പ്രീകോണ്‍ ആവശ്യപ്പെട്ടു. ‘വിശ്വമാനവികതക്ക് വേദ വെളിച്ചം’ എന്ന പ്രമേയത്തില്‍ ജനുവരി 25 മുതല്‍ 28 വരെ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താമത് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി എടവണ്ണ ഇസ്ലാഹീ സെന്ററില്‍ വെച്ച് നടന്ന മണ്ഡലം സോണല്‍ പ്രീ കോണ്‍ ‘ദൗത്യപഥം’ കെ.എന്‍.എം മര്‍ക്കസുദ്ധഅവ സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി അബ്ദുറഹിമാന് സുല്ലമി ഉദ്ഘാടനം ചെയ്തു.


വെളിച്ചം സംസ്ഥാന ചെയര്മാന് എം.പി അബ്ദുല്‍ കരീം സുല്ലമി അധ്യക്ഷനായി, സംസ്ഥാന സെക്രട്ടറി ഡോക്ടര്‍ അനസ് കടലുണ്ടി മുഖ്യ പ്രഭാഷണം നടത്തി, വി.പി അഹമ്മദ് കുട്ടിമാസ്റ്റര്‍, അബ്ദുല്‍ അസീസ് മദനി, വി.സി സക്കീര്‍ ഹുസൈന്, അമീനുല്ല സുല്ലമി, ഫാതിമ ടീച്ചര്‍ മേപ്പാടം, പി.വി അബ്ദുസമദ്, ആയിശ അല്‍മാസ് തുടങ്ങിയവര്‍ സംസാരിച്ചു.