കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റലില്‍ ഷോള്‍ഡര്‍ ക്ലിനിക്ക് ആരംഭിച്ചു; സംവിധായകന്‍ സക്കരിയ ഉദ്ഘാടനം ചെയ്തു

Business Health

കോഴിക്കോട്: ചുമല്‍ വേദനയും അനുബന്ധ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യാന്‍ മാത്രമായി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലില്‍ ഷോള്‍ഡര്‍ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ബോണ്‍, ജോയിന്റ് ആന്റ് സ്‌പൈനിനു കീഴിലുള്ള പ്രത്യേക വിഭാഗം സിനിമാ സംവിധായകന്‍ സക്കരിയ ഉദ്ഘാടനം ചെയ്തു.

പേശീ, അസ്ഥി തകരാറുകളുമായി ചികിത്സ തേടിയെത്തുന്നവരില്‍ മൂന്നാം സ്ഥാനമാണ് ചുമല്‍വേദനയ്ക്കുള്ളത്. നിരവധി സന്ധികളും ടെന്‍ഡണുകളും പേശികളും ഒത്തുചേരുകയും നിരന്തരം ചലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഭാഗമായതുകൊണ്ടു തന്നെ ഈ ഭാഗത്ത് വേദനയ്ക്കുള്ള സാധ്യതയും കൂടുന്നു. ചുമല്‍ ഭാഗത്തെ ഘടന സങ്കീര്‍ണ്ണമായതുകൊണ്ട് പ്രത്യേകമായ രോഗനിര്‍ണ്ണയവും ശക്തമായ വേദനയോ വൈകല്യമോ ഇല്ലാതാക്കാനുള്ള ചികിത്സയും അനിവാര്യമാണ്.

ഏതു വിധത്തിലുള്ള ചുമല്‍ വേദനയായാലും മേയ്ത്രയിലെ ഷോള്‍ഡര്‍ ക്ലിനിക്കില്‍ അതിനു ചികിത്സയുണ്ട്. റൊട്ടേറ്റര്‍ കഫ് ടിയേഴ്‌സ്, ഷോള്‍ഡര്‍ ഇംപിന്‍ജ്‌മെന്റ്, ചുമല്‍ സ്ഥാനം തെറ്റല്‍, ലേബ്രല്‍ ടിയേഴ്‌സ്, സ്‌പോര്‍ട്‌സ് ഇന്‍ജ്വറി, ബൈസെപ്‌സ് ടിയേഴ്‌സ്, എസ്എല്‍എപി ടിയേഴ്‌സ്, ടെന്‍ഡനൈറ്റിസ്, ഫ്രോസണ്‍ ഷോള്‍ഡര്‍, ഷോള്‍ഡര്‍ ഓസ്റ്റിയോആര്‍െ്രെതറ്റിസ്, ഒടിവ്, അമിതഉപയോഗം, വര്‍ക്കൗട്ട് ആന്റ് ജിം ഇന്‍ജ്വറി തുടങ്ങി ഏതു ചുമല്‍ പ്രശ്‌നങ്ങളും ഇതില്‍ പെടും.

അധികം രോഗികളിലും ശസ്ത്രക്രിയേതര മാര്‍ഗ്ഗങ്ങളുപയോഗിച്ചാണ് വേദനയോ വൈകല്യമോ കൈകാര്യം ചെയ്യുക. രോഗാവസ്ഥ മൂര്‍ച്ഛിക്കുന്നതിന് മുമ്പാണെങ്കില്‍ പ്രവര്‍ത്തന രീതിയില്‍ മാറ്റം വരുത്തുക, ഫിസിയോതെറാപ്പി, ഇന്‍ജക്ഷന്‍, മരുന്നുകള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് ചികിത്സ ചെയ്യുക. എന്നാല്‍ ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികള്‍ക്ക് അനുയോജ്യമായ ശസ്ത്രക്രിയകള്‍ ചെയ്യാന്‍ കഴിയും വിധമാണ് ഷോള്‍ഡര്‍ ക്ലിനിക്ക് സജ്ജീകരിച്ചിരിക്കുന്നത്.

രോഗികളുടെ ചികിത്സയ്ക്ക് ആവശ്യമായി വരുന്ന പക്ഷം ഷോള്‍ഡര്‍ ക്ലിനിക്കില്‍ ഷോള്‍ഡര്‍ ആര്‍ത്രോസ്‌കോപ്പി, മിനിമലി ഇന്‍വേസീവ് കീഹോള്‍ സര്‍ജറി, ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപെയര്‍, ആര്‍ത്രോസ്‌കോപ്പിക് ബാന്‍കാര്‍ട്ട് ആന്റ് റംപ്ലിസാജ് പ്രൊസീജ്യേഴ്‌സ്, ആര്‍ത്രോസ്‌കോപ്പിക് ലേറ്റര്‍ജെറ്റ് പ്രൊസീജ്യര്‍, മിനിഓപന്‍ ലേറ്റര്‍ജെറ്റ് പ്രൊസീജ്യര്‍, അര്‍ത്രോസ്‌കോപ്പിക് എസി ജോയിന്റ് റിപെയര്‍, റിവേഴ്‌സ് ആന്റ് ടോട്ടല്‍ ഷോള്‍ഡര്‍ റീപ്ലേസ്‌മെന്റ്, ഷോള്‍ഡര്‍ ഫ്രാക്ചര്‍ ഫിക്‌സേഷന്‍, റീജനറേറ്റീവ് തെറാപ്പി, പിആര്‍പി ഇന്‍ജക്ഷന്‍, ടെന്‍ഡന്‍ ട്രാന്‍സ്ഫര്‍ തുടങ്ങിയ ചികിത്സകളെല്ലാം മേയ്ത്ര ഷോള്‍ഡര്‍ ക്ലിനിക്കില്‍ ലഭ്യമാണ്.

കായിക താരങ്ങള്‍, സിനിമാ താരങ്ങള്‍, സ്റ്റണ്ട് സ്‌പെഷ്യലിസ്റ്റുകള്‍ തുടങ്ങിയവര്‍ക്കെല്ലാം ഇടയ്ക്കിടെയുണ്ടാകുന്ന പ്രശ്‌നങ്ങളിലൊന്നാണ് ഷോള്‍ഡറുമായി ബന്ധപ്പെട്ട രോഗങ്ങള്‍. അതിനു മാത്രമായി സമഗ്രചികിത്സാ വിഭാഗം വളരെ അനിവാര്യമായിരുന്നുവെന്ന് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തുകൊണ്ട് സക്കരിയ പറഞ്ഞു.

സങ്കീര്‍ണ്ണമായ, കൂടുതല്‍ ചലനസാധ്യതയുള്ള ഭാഗമായതു കൊണ്ട് കൂടുതല്‍ സൂക്ഷ്മതയോടെ രോഗനിര്‍ണ്ണയവും ചികിത്സയും നല്‍കേണ്ട മേഖലയാണ് ചുമലുമായി ബന്ധപ്പെട്ട രോഗങ്ങളെന്ന് ഷോള്‍ഡര്‍ ക്ലിനിക്കിന് നേതൃത്വം നല്‍കുന്ന ഡോ. ബഷീര്‍ അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. ഡോ. സമീര്‍ അലി, ഡോ. നബീല്‍, ഡോ. ലുലു ഡംസാസ്, സ്‌പോര്‍ട്‌സ് മെഡിസിന്‍ സ്‌പെഷ്യലിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, എന്നിവരടങ്ങുന്നതാണ് ഷോള്‍ഡര്‍ ക്ലിനിക്ക് മെഡിക്കല്‍ സംഘം. ഏറ്റവും വേഗത്തില്‍ ചികിത്സ നല്‍കുകയും അതിവേഗം സുഖപ്രാപ്തി ലഭ്യമാക്കുകയും ചെയ്യാന്‍ ലോകോത്തര സംവിധാനങ്ങളായ റോബോട്ടിക്‌സ്, കമ്പ്യൂട്ടര്‍ നാവിഗേഷന്‍, എല്‍ഇഎന്‍എസ് കാമറാ സിസ്റ്റം, സ്‌പൈഡര്‍ ലിംബ് പൊസിഷനിംഗ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങള്‍ ക്ലിനിക്കിലുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഷോള്‍ഡര്‍ വേദനയും അനുബന്ധ പ്രശ്‌നങ്ങളെക്കുറിച്ചും ബോധവത്കരണം നടത്തുന്നതിനായി ആം റെസ്‌ലിംഗ്, പുഷ് അപ്, ക്രിക്കറ്റ് സൂപ്പര്‍ ഓവര്‍ തുടങ്ങിയ കായിക മത്സരങ്ങളും സംഘടിപ്പിച്ചു.

ആതുരസേവന രംഗത്തെ ഏറ്റവും പ്രഗത്ഭരായ ഡോക്ടര്‍മാര്‍, ലോകോത്തര നിലവാരമുള്ള നൂതന സംവിധാനങ്ങള്‍, ഏറ്റവും മികച്ച സാങ്കേതികവൈദഗ്ധ്യം എന്നിവ ഒത്തുചേരുന്ന ആശുപത്രിയാണ് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍. സങ്കീര്‍ണ്ണമായ ആരോഗ്യപ്രശ്‌നങ്ങളുമായി വരുന്നവര്‍ക്ക് ആഗോള നിലവാരം പുലര്‍ത്തിക്കൊണ്ട് ലഭ്യമായതില്‍ ഏറ്റവും മികച്ച ചികിത്സ ഉറപ്പുവരുത്തുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന മേയ്ത്ര ഹോസ്പിറ്റല്‍ എല്ലാത്തിനുമുപരി രോഗിയ്ക്ക് പ്രാധാന്യം നല്‍കുന്നു.

220 കിടക്കകളുമായി പ്രവര്‍ത്തിക്കുന്ന മേയ്ത്ര ഹോസ്പിറ്റല്‍ അത്യാധുനിക സൗകര്യങ്ങളുടെ സാന്നിധ്യം കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ ക്വാര്‍ട്ടര്‍നറി കെയര്‍ ഹോസ്പിറ്റലാണ്. സാങ്കേതിക സംവിധാനങ്ങളുടെയും പ്രഗത്ഭമതികളായ ഡോക്ടര്‍മാരുടെയും അതിവിദഗ്ധരായ സാങ്കേതിക വിദഗ്ധരുടെയും ഏകോപിത, സമഗ്രസേവനമാണ് മേയ്ത്രയുടെ മുഖമുദ്ര. അഞ്ചു വര്‍ഷം കൊണ്ട് ആറു മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിച്ചുകൊണ്ട് സേവനം വ്യാപിപ്പിച്ച മേയ്ത്രയില്‍ ഹാര്‍ട്ട് ആന്റ് വാസ്‌കുലര്‍ കെയര്‍, ന്യൂറോ സയന്‍സസ്, ബോണ്‍ ആന്റ് ജോയിന്റ് കെയര്‍, ഗാസ്‌ട്രോ സയന്‍സസ്, റീനല്‍ ഹെല്‍ത്ത്, ബ്ലഡ് ഡിസോര്‍ഡേഴ്‌സ് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ്, കാന്‍സര്‍ ഇമ്യൂണോ തെറാപി എന്നീ സെന്റര്‍ ഓഫ് എക്‌സലന്‍സ് വിഭാഗങ്ങള്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച സേവനകേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു.

‘ടിഎഎച്ച്പി ആസ്‌ത്രേലിയ’യുമായി സഹകരച്ച് ‘രോഗീകേന്ദ്രിത സേവനങ്ങള്‍ക്ക്’ പ്രാമുഖ്യം നല്‍കുന്ന ഹോസ്പിറ്റലിന്റെ അടിസ്ഥാന സൗകര്യനിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് കെഇഎഫ് ഹോള്‍ഡിംഗ്‌സിന്റെ ഓഫ്‌സൈറ്റ് നിര്‍മാണ സൗകര്യങ്ങള്‍ ഉപയോഗിച്ച്, ക്ലീവ്‌ലാന്റ് ക്ലിനിക്കിലെ ഫിസിഷ്യന്‍മാരുടെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരമുള്ള ‘കെയര്‍പാത്ത്’ മാതൃകയിലാണ്. കടലാസു രഹിത സംവിധാനം, യൂണിറ്റ് ഡോസ് ഡ്രഗ് ഡെലിവറി സിസ്റ്റം, ക്ലിനിക്കല്‍ പാത്‌വേ സംവിധാനം എന്നിവ മേയ്ത്രയുടെ പ്രത്യേകതയാണ്.

അതിനൂതന സംവിധാനങ്ങളുള്ള 7 ഓപറേഷന്‍ തിയറ്ററുകള്‍, ദക്ഷിണേന്ത്യയിലെ ആദ്യ റോബോട്ടിക് ഹൈബ്രിഡ് കാത്‌ലാബ്, 52 സ്വതന്ത്ര ഐസിയു സംവിധാനങ്ങള്‍, 3ടെസ്‌ല എംആര്‍ഐ മെഷിന്‍, 128സ്ലൈസ് സിടി, ടെലിഐസിയുകള്‍ തുടങ്ങി ആതുരശുശ്രൂഷാ രംഗത്തെ നൂതന സംവിധാനങ്ങളെല്ലാം ഒരുക്കിയാണ് മേയ്ത്ര സേവന പാതയില്‍ കൂടുതല്‍ മുന്നേറുന്നത്.

106 thoughts on “കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റലില്‍ ഷോള്‍ഡര്‍ ക്ലിനിക്ക് ആരംഭിച്ചു; സംവിധായകന്‍ സക്കരിയ ഉദ്ഘാടനം ചെയ്തു

  1. Эта статья предлагает уникальную подборку занимательных фактов и необычных историй, которые вы, возможно, не знали. Мы постараемся вдохновить ваше воображение и разнообразить ваш кругозор, погружая вас в мир, полный интересных открытий. Читайте и открывайте для себя новое!
    Получить дополнительные сведения – https://nakroklinikatest.ru/

Leave a Reply

Your email address will not be published. Required fields are marked *