തിരുവനന്തപുരം: ലോഹ്യ കര്‍മ്മസമിതി സംസ്ഥാന പ്രസിഡന്റായി മാന്നാനം സുരേഷ് (കോട്ടയം) നെ തെരഞ്ഞെടുത്തു. ഫിലിം കോ:ഡയറക്ടര്‍, ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് പേഷ്യന്റ് കോഡിനേറ്റര്‍ ഓഫീസര്‍, സോഷ്യലിസ്റ്റ് ഐക്യ ഫോറം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
വിദ്യാര്‍ത്ഥി ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡണ്ട്, അഖിലേന്ത്യ ജോയിന്‍ സെക്രട്ടറി, സെക്രട്ടറി, യുവജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡണ്ട്, അഖിലേന്ത്യ കമ്മിറ്റി അംഗം, രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മാന്നാനം കൊക്കപ്പള്ളില്‍ വീട്ടില്‍ കെ എം പവിത്രന്റെയും സാവിത്രി പവിത്രന്റെയും മൂത്ത പുത്രനാണ്. ഭാര്യ ഷീജാ സുരേഷ് ( അസോസിയേറ്റ് പ്രൊഫസര്‍ ശ്രീ ഗോകുലം നഴ്സിംഗ് കോളേജ്, വെഞ്ഞാറമൂട്, തിരുവനന്തപുരം ) മക്കള്‍ വിദ്യാര്‍ഥികളായ സവിധന് സുരേഷ്, സരിധന്‍ സുരേഷ്.