ഫോണിലൂടെ യുവാവിന്‍റെ ശല്യം, വിദ്യാര്‍ത്ഥിനി ഫ്ലാറ്റില്‍ തൂങ്ങി മരിച്ചു

Kasaragod

കാസര്‍കോട്: വിദ്യാര്‍ത്ഥിനി ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബന്തിയോട് സ്വദേശിനി ഫാത്തിമ(19)യെയാണ് ഫ്ലാറ്റിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ ഏറെ വൈകിയിട്ടും യുവതിയെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മുറിയുടെ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സംഭവത്തില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്തെത്തി. യുവതിയെ അപരിചിതനായ ഒരു യുവാവ് ഫോണിലൂടെ ശല്യം ചെയ്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതുകാരണമാണ് യുവതി ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.