തിരുവനന്തപുരം: ടി വി ചാനല്‍ തുടങ്ങാനായി ദി ഫോര്‍ത്ത് സമര്‍പ്പിച്ച അപേക്ഷ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നരസിച്ചു. ആഭ്യന്തര കമ്പനി കാര്യ മന്ത്രാലയങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ടി വി ചാനലിനായി ദി ഫോര്‍ത്ത് നല്‍കിയിരുന്ന അപേക്ഷ സര്‍ക്കാര്‍ നിഷേധിച്ചത്. സാറ്റലൈറ്റ് ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചത് ദി ഫോര്‍ത്തിന് കനത്ത അടിയായി.
ദി ഫോര്‍ത്തിന്റെ ഷെയര്‍ ഹോള്‍ഡിങ് പാറ്റേണില്‍ ദുരൂഹത വ്യക്തമായതിനെ തുടര്‍ന്നാണ് കമ്പനി കാര്യ മന്ത്രാലയത്തിന്റെ എതിര്‍പ്പ്. രാജ്യത്തിന്റെ സുരക്ഷാ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഐ ബി നല്കിയ വിവരങ്ങളും ദി ഫോര്‍ത്ത് ടി വി ചാനലിന് എതിരാണെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം ചാനലിനുള്ള അനുമതി നിഷേധിച്ചിരിക്കുന്നത്.
പുതു ചാനലെന്നറിഞ്ഞു മറ്റു ചാനലുകളില്‍ നിന്നും പത്ര മാധ്യമങ്ങളില്‍ നിന്നും മറു കണ്ടം ചാടിയവരും ഇതോടെ വെട്ടിലായി. ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്തിരുന്നതിനാല്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ ഫോര്‍ത്തില്‍ ജോലി തേടി പോയത്. ഇവര്‍ക്കൊക്കെ ഇപ്പോള്‍ പഴയ സ്ഥാപനവും പുതിയ സ്ഥാപനവും ഇല്ലാത്ത അവസ്ഥയുമായിരിക്കുകയാണ്.