ഭാര്യയെ വിറകുകൊള്ളികൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി

Crime

പാലക്കാട്: ഭാര്യയെ വിറക് കൊള്ളി ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. ചേന്ദങ്കാട് കുന്നത്തു വീട്ടില്‍ വേശുക്കുട്ടിയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് വേലായുധനെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച വേശുക്കുട്ടിക്ക് മാനസിക അസ്വസ്ഥ്യമുണ്ടായിരുന്നു.

ഭര്‍ത്താവ് കിടപ്പുമുറിയില്‍വെച്ച് വിറകുകൊള്ളി കൊണ്ട് തലയ്ക്കും മുഖത്തും അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം വീട്ടിലും റോഡിലുമായി സമയം ചെലവഴിച്ച പ്രതി രാവിലെ സമീപവാസിയായ ബന്ധുവിന്റെ അടുത്തെത്തി വിവരം അറിയിക്കുകയായിരുന്നു.