മഞ്ചേരി: വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയത്തില്‍ ഫെബ്രുവരി 15 മുതല്‍ 18 വരെ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മഞ്ചേരി മണ്ഡലം സംഘാടകസമിതി സംഘടിപ്പിച്ച കുടുംബ സംഗമം കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അബ്ദുറസാഖ് സുല്ലമി ആമയൂര്‍ അധ്യക്ഷത വഹിച്ചു.

കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി മൂസ സുല്ലമി, ജില്ലാ ജോ. സെക്രട്ടറി വി ടി ഹംസ, അബ്ദുല്‍ ഗഫൂര്‍ സ്വലാഹി, കെ എം ഹുസൈന്‍, ജൗഹര്‍ അയനിക്കോട്, ശഹീര്‍ പുല്ലൂര്‍, തഹ്‌സീന്‍ മഞ്ചേരി, റോഷ്‌ന ഹുസൈന്‍, സഫിയ്യ മഞ്ചേരി സംസാരിച്ചു.