പുളിക്കൽ മദീനത്തുൽ ഉലൂം ദഅവ വാർഷിക സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി
കൊണ്ടോട്ടി: രാജ്യത്തെ മുസ്ലിം ആരാധനാലയങ്ങൾക്ക് നേരെയുള്ള ഫാഷിസ്റ്റ് അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാവണമെന്ന് കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡന്റ് ടിപി അബ്ദുല്ലക്കോയ മദനി പറഞ്ഞു. പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് ദഅവ വാർഷിക സമ്മേളനത്തിൻ്റെ സമാപന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ നാളിതുവരെ അപായപ്പെടാതെ കാത്തുസൂക്ഷിച്ച മതേത്വര പാരമ്പര്യത്തിൻ്റെ കടക്കൽ കത്തിവെക്കുന്ന, ഭരണകൂടത്തിന്റെ തണലിൽ തന്നെ നടക്കുന്ന ഇത്തരം കിരാത നടപടികൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ക്ഷണിച്ചു വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്ധവിശ്വാസങ്ങൾ നാടിന് ഭീഷണിയാണെന്നും സമൂഹം ജാഗരൂകരാകണമെന്നും അബ്ദുല്ലക്കോയ മദനി പറഞ്ഞു.
രാവിലെ 6 ന് നടന്ന ഹദീസ് പാഠത്തിന് എം ടി അഫ്സൽ മദനി തിരുത്തിയാട് നേതൃത്വം നൽകി. രാവിലെ 7 മണിക്ക് കുരുന്നു വിദ്യാർഥികൾക്കായി ഒരുക്കിയ കളിച്ചങ്ങാടം ബാലസമ്മേളനം അബ്ദുറഹീം അരൂർ ഉദ്ഘാടനം ചെയ്തു. ജസീം അരൂർ, അബ്ദുല്ല മോങ്ങം സംസാരിച്ചു.
തുടർന്ന് നടന്ന വിദ്യാർഥി സമ്മേളനം എം എസ് എം സംസ്ഥാന പ്രസിഡന്റ് അമീൻ അസ്ലഹ് ചെങ്ങര ഉദ്ഘാടനം ചെയ്തു. നിഷാദ് അലി മദനി മുക്കം അധ്യക്ഷത വഹിച്ചു, എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹ്മദ് സാജു മുഖ്യാതിഥിയായി. ‘കൗമാരം കരുതലോടെ’ എന്ന വിഷയത്തിൽ ശാഹിദ് മുസ്ലിം ഫാറൂഖി വിദ്യാർഥികളുമായി സംവദിച്ചു. നവാസ് സ്വലാഹി, ഷഫീഖ് സ്വലാഹി, അൽത്താഫ് കളിയാട്ടമുക്ക് പ്രഭാഷണം നടത്തി. സ്റ്റുഡന്റ്സ് ടോക്കിൽ അൻഷിദ് ഷാൻ, നസൽ അബ്ദുൽ കരീം, യാസീൻ അഷ്റഫ്, ശരീക്ക് അഹ്മദ്, നബീൽ തെന്നല, ഫായിസ് അബൂബക്കർ, അമൽ മുഹമ്മദ് വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങളവതരിപ്പിച്ചു സംസാരിച്ചു.
ഉച്ചക്ക് 12 ന് നടന്ന തർബിയത് സമ്മേളനം എം എസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സുഹ്ഫി ഇമ്രാൻ മദനി ഉദ്ഘാടനം ചെയ്തു. ടി വി ഇബ്രാഹിം എം എൽ എ മുഖ്യാതിഥിയായി. കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി
പ്രൊഫ കെ. പി. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു,
‘ഉൽകൃഷ്ട മൂല്യങ്ങൾ’ എന്ന വിഷയത്തിൽ അബ്ദു ശുക്കൂർ സ്വലാഹി, പി.കെ സകരിയ്യ സ്വലാഹി, ഷഹീൻ പുളിക്കൽ, നാജി ബഷീർ മുതുവല്ലൂർ സംസാരിച്ചു.
2 മണിക്ക് കുടുംബ സമ്മേളനം ചെറുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ അബ്ദുള്ള കോയ ഉദ്ഘാടനം ചെയ്തു. ഡോ. മുഅതസിം ബില്ല അധ്യക്ഷത വഹിച്ചു,
ജൗഹർ അയനിക്കോട്, ജലീൽ മാമാങ്കര, അഫീഫ് റഹ്മാൻ മുണ്ടേരി, ഫർഹാൻ തുറക്കൽ സംസാരിച്ചു.
സമാപന പൊതു സമ്മേളനത്തിൽ കേരള ജംഇയ്യത്തുൽ ഉലമ അസിസ്റ്റന്റ് സെക്രട്ടറി ഡോ. എൻ മുഹമ്മദലി അൻസാരി അധ്യക്ഷനായി. വിദ്യാർഥികൾ അണിയിച്ചൊരുക്കിയ മാഗസിൻ ചടങ്ങിൽ വെച്ച് കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന ജന. സെക്രട്ടറി എം മുഹമ്മദ് മദനി പ്രകാശനം ചെയ്തു. ഹനീഫ് കായക്കൊടി, ഡോ. മുനീർ മദനി, അഹമ്മദ് അനസ് മൗലവി, ടി പി അബ്ദുറസാഖ് ബാഖവി, ഹംസ സുല്ലമി കാരക്കുന്ന്, നിസാർ മാസ്റ്റർ, നബീൽ ശറഫി എടത്തനാട്ടുകര, ഫാദി ജിഹാദ് പ്രഭാഷണം നടത്തി.