തിരുവനന്തപുരം: യുവ വനിത ഡോക്ടറെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വെള്ളനാട് സ്വദേശി അഭിരാമി ബാലകൃഷ്ണനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സീനിയര്‍ റസിഡന്റ് ഡോക്ടറാണ് അഭിരാമി.
അഭിരാമിയെ അമിത അളവില്‍ അനസ്തേഷ്യ മരുന്ന് കുത്തിവെച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്. തിരുവനന്തപുരം ഉള്ളൂര്‍ പി ടി ചാക്കോ നഗറിലെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.