യു കെയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, ദമ്പതികള്‍ അറസ്റ്റില്‍

Thiruvananthapuram

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിലെ ദമ്പതികള്‍ അറസ്റ്റിലായി. തമ്മനം കുത്താപ്പാടി സ്വദേശി ടിനോയ് തോമസ് (39), ഭാര്യ രൂപ റേച്ചല്‍ എബ്രഹാം (34) എന്നിവരാണ് യു കെയില്പി ജോലി വാഗ്ടിദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്.

ഇവര് ചേര്‍ന്ന് പാലാരിവട്ടം തമ്മനം ഭാഗത്തുള്ള VSERV EDU ABROAD എന്ന സ്ഥാപനം നടത്തുന്നുണ്ട്. ഇതിന്‍റെ മറവിലാണ് യുകെയില്‍ കെയര്‍ അസിസ്റ്റന്റ് തസ്തികയില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് നിരവധി പേരെ കബളിപ്പിച്ചത്.

പാലാരിവട്ടം ഇന്‍സ്പെക്ടര്‍ റിച്ചാര്‍ഡ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.