കോഴിക്കോട്: സ്കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ച് യുവതി മരിച്ചു. ചുള്ളിക്കാപറമ്പ് പന്നിക്കോട് റോഡില്‍ പൊലുകുന്നത്ത് വച്ചുണ്ടായ വാഹനാപകടത്തിലാണ് സ്കൂട്ടര്‍ യാത്രക്കാരിയയായ യുവതി മരിച്ചത്. തെനെങ്ങാപറമ്പ് കോഴിപ്പറമ്പില്‍ മുസാഫറിന്റെ ഭാര്യ ഫര്‍സാന (28) ആണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച സ്കൂട്ടര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
