യുവ ഇസ്ലാമിക പ്രഭാഷകന്‍ വാഹനാപകടത്തില്‍ മരിച്ചു

Wayanad

നിയന്ത്രണം നഷ്ടമായ കാര്‍ മരത്തിലിടിച്ച് മറിഞ്ഞാണ് മരണം

കല്പറ്റ: യുവ ഇസ്ലാമിക പ്രഭാഷകന്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഗുല്‍സാര്‍ (44) ആണ് മരിച്ചത്. ഗുല്‍സാറും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടമായി മരത്തിലിടിച്ച് മറിയുകയായിരുന്നു.

കെ എന്‍ എം മര്‍കസുദ്ദഅവ തിരൂരങ്ങാടി ശാഖ സെക്രട്ടറിയും മണ്ഡലം സമിതി അംഗവും കൊളപ്പുറം ഗവ: ഹൈസ്‌കൂള്‍ അധ്യാപകനുമാണ് ഗുല്‍സാര്‍. കഴിഞ്ഞ ടേമിലെ ISM തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റും സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പറുമായിരുന്നു.
ചെമ്മാട് പതിനാറുങ്ങലില്‍ പ്രവര്‍ത്തിച്ച് വരുന്ന ഖുര്‍ആന്‍ പഠന ഗവേഷണ കേന്ദ്രമായ QRF ന്റെ സ്ഥാപകരില്‍ ഒരാളും നിലവിലെ ഡയറക്ട്‌റുമാണ്. റമളാനിലെ അല്‍ മനാര്‍ ഉംറ ബാച്ചിന്റെ അമീറായിരുന്ന ഗുല്‍സാല്‍ പെരുന്നാള്‍ ദിവസം രാത്രിയാണ് മടങ്ങിയെത്തിയത്.

ഗുല്‍സാറിന്റെ ഭാര്യയുള്‍പ്പെടെ കാറിലുണ്ടായിരുന്ന അഞ്ചു പേര്‍ക്ക് പരുക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരുക്കേറ്റ ഒരു കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഉച്ചയ്ക്ക് ഒരു മണിയോടെ ചെന്നലോട് ഗവ. യു പി സ്‌കൂളിന് സമീപത്താണ് അപകടം. ബാണാസുര സാഗര്‍ ഡാം സന്ദര്‍ശിച്ചശേഷം മടങ്ങുകയായിരുന്നു. രണ്ട് കാറുകളിലായി 12 പേരാണുണ്ടായിരുന്നത്. പരുക്കേറ്റവരെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.