കൂടല്‍ ഇല്ലത്ത് മൊയ്തു ഹാജി നിര്യാതനായി

Kozhikode

കുറ്റിയാടി: കൂടല്‍ ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ടും മഹല്ല് ജമാഅത്ത് കമ്മറ്റിയുടെ മുന്‍ പ്രസിഡണ്ടും പൗര പ്രമുഖനുമായ ഇല്ലത്ത് മൊയ്തു ഹാജി (കൂടല്‍ ) നിര്യാതനായി. ഭാര്യ: നഫീസ തട്ടാന്റെപൊയില്‍ കൊടക്കല്‍. മക്കള്‍: നിസാര്‍, (വൈ:പ്രസിഡണ്ട് ദുബൈ KMMC നാദാപുരം മണ്ഡലം) മുഹമ്മദ്, ഹാരിസ്, റിയാസ് സുലൈഖ, സല്‍മ, സീനത്ത്, ഹാജറ. മരുമക്കള്‍: മുഹമ്മദലി പൂനത്ത്, റസാഖ് കൊടുവള്ളി. അബുള്‍ അസീസ് വെള്ളമുണ്ട, മര്‍ഹും ഉസ്മാന്‍ വെള്ളമുണ്ട, റസീന വാണിമേല്‍, നജ്മ തൊട്ടില്‍പ്പാലം, നഷീദ ദേവര്‍കോവില്‍. സഹോരങ്ങള്‍: ഇല്ലത്ത് അബ്ദുള്‍അസീസ് മാസ്റ്റര്‍ (വൈസ്:പ്രസി:SYS നാദാപുരംമണ്ഡലം, ചെയര്‍മാന്‍ UDF കായക്കൊടി പഞ്ചായത്ത്കമ്മിറ്റി) ആയിശകുട്ടി പറോളി, മര്‍ഹും ഇല്ലത്ത് അബ്ദുറഹ്മാന്‍ മുസ്ല്യാര്‍, ഇല്ലത്ത് കുഞ്ഞബ്ദുല്ല മുസ്ല്യാര്‍, ഇല്ലത്ത് അബ്ദുള്‍ഖാദര്‍, മറിയം ഹജ്ജുമ്മ തച്ചര്‍ക്കണ്ടി, (വേളം).