ലോകസിനിമ ചരിത്രത്തില്‍ ആദ്യമായി ഉപ്പ്‌

Kozhikode

സിനിമ വര്ത്തമാനം / എം എ സേവ്യര്‍

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോഴിക്കോട്: ഒരു പഞ്ചായത്തിലെ എല്ലാവിദ്യാലയങ്ങളേയും ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഉപ്പ് എന്ന സിനിമ ചരിത്രം കുറിക്കുന്നു. അരിക്കുളം പഞ്ചായത്തിലെ എല്ലാവിദ്യാലയങ്ങളേയും ഉള്‍പ്പെടുത്തിയാണ് സിനിമ നിര്‍മ്മിച്ചത്. ഉപ്പ് എന്ന സിനിമ ഉടന്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് സംവിധായകന്‍ എം എസ് ദിലീപ് പറഞ്ഞു. സംസ്ഥാന അവാര്‍ഡ് ജേതാവായ പ്രദീപ് കുമാര്‍ കാവുംന്ദറയാണ് ഇതിന്റെ തിരക്കഥ നിര്‍വഹിച്ചത്. എന്‍ എസ് എസ് കോഡിനേറ്റരും കെ പി എം എസ് എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ കംപ്യൂട്ടര്‍‌ സയന്‍സ് അധ്യാപകനും സംഗീത സംവിധായകനും ഗായകനുമാണ് സംവിധായകനായ എം എസ് ദിലീപ്.

അരിക്കുളം പഞ്ചായത്ത്, കെ പി എം എസ് എം എച്ച് എസ് എസ് എന്‍ എസ് എസ് യൂണിറ്റും സംയുക്തമായാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. എന്‍ എസ് എസ് വിദ്യാര്‍ഥികള്‍ വിവിധ തലങ്ങളില്‍ ചലിപ്പിക്കുന്ന ചിത്രത്തിന്റെ കോണ്‍സെപ്റ്റ് കൃഷ്ണന്‍ ബാലബോധിനിയുടെതാണ്. ഡി ഒ പി സുജയ് ഭാസ്‌ക്കര്‍, സംഗീതം എം എസ് ദിലീപ്, ഗാനരചന ഒ. കെ ബാബു, ചമയം ബബിഷ്, ആര്‍ട്ട് അര്‍ജുന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദേവ നന്ദന്‍. പ്രധാന കഥാപാത്രങ്ങളായി അലോക അനുരാഗ്, കാര്‍ത്തിക്, വി സി ഷാജി, അശ്വതി, മനോജ്കുമാര്‍, അഞ്ജലി, ഒ കെ ബാബു, ഷാജി കെ എം, സജിത് കെ എം, അശ്വതി ജെ എ എന്നിവരും സഹ അഭിനേതാക്കള്‍ ആയി പഞ്ചായത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് അഭിനയിക്കുന്നത്.