ചേളന്നൂർ: ആതുര ശുശ്രൂഷ രംഗത്ത് സുത്യർഹമായ സേവനങ്ങൾ അനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന ചേളന്നൂർ പിടിഎച്ച് (പൂക്കോയ തങ്ങൾ ഹോസ്പിസ് ) അതിൻ്റെ 4-ാം വാർഷികത്തിൻ്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ്, സൗഹൃദസംഗമം, കലാവിരുന്നും സംഘടിപ്പിച്ചു.
ചേളന്നൂർ എട്ടേ രണ്ടിലെ പി.ടി.എച്ചിൻ്റെ ആസ്ഥാനത്ത് വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടന കർമ്മം കെ.പി. സുനിൽകുമാർ ( ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ) നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. നൗഷീർ പതാക ഉയർത്തി. സി.പി അബ്ദുറഹിമാൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. അബൂട്ടി മാസ്റ്റർ ശിവപുരം മുഖ്യപ്രഭാഷണം നടത്തി. ഡോ. എം.എ.അമീറലി, സ്വാമി ചിതാനന്ദപുരി, ഡോ. ബിബിൻ പ്രസാദ്, അക്കിനാരി മുഹമ്മദ്, ഷാഹിർ കുട്ടമ്പൂർ, ശരീഫ് കുന്നത്ത്, സിസ്റ്റർ രഞ്ജിനി,
ഷാനി വി.എം. എന്നിവർ സംസാരിച്ചു. വി എം മുഹമ്മദ് മാസ്റ്റർ സ്വാഗതവും, പി. പി. അഷ്റഫ് നന്ദിയും പറഞ്ഞു.
കോഴിക്കോട് മലബാർ ഹോസ്‌പിറ്റലുമായി സഹകരിച്ചുകൊണ്ടാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. പിടിഎച്ചിന്റെ കാരക്ക ചലഞ്ച് ഫണ്ട് എം.അബൂബക്കറിൽ നിന്നും, ബിൽഡിംഗ് ഫണ്ട് ബഹ്റൈൻ കെഎംസിസിയുടെ സാഹിർ ഉള്ളിയേരിയിൽ നിന്നും ട്രഷറർ ശിഹാബ് പാലത്ത് ഏറ്റുവാങ്ങി. നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു.