മൂഴിക്കൽ 16-ാം വാർഡിൽ ഡിജി കേരള പരിശീലനം ആരംഭിച്ചു

Kozhikode

കോഴിക്കോട്: നവമ്പർ 1 ന് കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരി ക്കുന്നതിനുവേണ്ടി ഡിജി കേരള പരിശീലനം മൂഴിക്കൽ 16 ആം വാർഡിൽ ആരംഭിച്ചു. ദർശനം ഗ്രന്ഥശാല വനിത വേദിയുടെ സഹകരണത്തോടെ 16 ആം വാർഡ് കുടുംബശ്രീ ഏരിയാ ഡവലപ്മെൻ്റ് സൊസൈറ്റി സംഘടിപ്പിച്ച വളൻ്റിയർ മാർക്കുള്ള പരിശീലനം ദർശനം സാംസ്കാരിക വേദി ചെയർമാൻ കെ കെ സഹീർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം പി ഹമീദ് അധ്യക്ഷനായി. എ ഡി എസ് ചെയർപേഴ്സൺ സി മെഹറുന്നിസ , വയോജന സൗഹൃദവേദി പ്രതിനിധി എൻ ഡി ഉണ്ണികൃഷ്ണൻ ആശംസ നേർന്നു. ദർശനം വനിത വേദി കൺവീനർ പി കെ ശാലിനി സ്വാഗതവും കെ പി ശിവജി നന്ദിയും പറഞ്ഞു.കോർപ്പറേഷൻ ഡിജി അസിസ്റ്റൻ് കോർഡിനേറ്റർ കരിയാമ്പറ്റ സുരേഷ്കുമാർ ക്ളാസ് നയിച്ചു.