കോഴിക്കോട് : മുഖ്യമന്ത്രി അറിയാതെ ഏ ഡി ജി പി അജിത്കുമാർ എന്തെങ്കിലും ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഡോ. എം.കെ. മുനീർ എം. എൽ. എ. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ തണലിലുള്ള പ്രവർത്തനമാണ് ഏ.ഡി.ജി.പി യുടേത്. ഇത് അദ്ദേഹത്തിൻ്റെ വ്യക്തിപരമായ നീക്കമല്ല. പൂരം കലക്കലിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് എൻ്റെ അഭിപ്രായം. യു.ഡി. എഫിൻ്റെ അഭിപ്രായം അവർ കൂടിയശേഷമാണ് പറയേണ്ടത്. പൂരം കലക്കിയെന്നത് സുനിൽകുമാറടക്കം ഇടതുമുന്നണിയുടെ തന്നെ അഭിപ്രായമാണ്.
ഇടതുമുന്നണിയിൽ എത്രത്തോളം തുടരാനാകും എന്ന് സി പി ഐ തീരുമാനിക്കട്ടെയെന്നും പ്രവേശനത്തെക്കുറിച്ചൊക്കെ യു.ഡി. എഫ് ആണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.