കോഴിക്കോട്: ദീപാവലി ശുചീകരണത്തിന്റെ ഭാഗമായി നെഹറു യുവകേന്ദ്രയും ജെ ഡി ടി ഇസ്‌ലാം പോളിടെക്നിക് കോളേജിൻ്റെ 150 ഉം 187 ഉം നമ്പർ നാഷണൽ സർവ്വീസ് സ്കീം വോളൻ്റിയർമാരും കാളാണ്ടിത്താഴം ദർശനം ഗ്രന്ഥശാലയുടെ സഹകരണത്തോടെ മെഗാ ശുചീകരണ പരിപാടി സംഘടിപ്പിച്ചു.
“DIWALI WITH MY BHARATH” എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. ജെഡിടി ഇസ്ലാം ഓട്ടോമൊബൈൽ പോളി ഇൻസ്പെക്ടർ മുഹമ്മദ് സാദിഖ് എ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എൻ എസ് എസ് 187 ആം യൂണിറ്റ് പ്രോഗ്രാം ഓഫീസർ സാദിക് എ എം അധ്യക്ഷനായി.
ദർശനം ലൈബ്രേറിയൻ വി വിലാസിനി, ദർശനം സ്ത്രീ ശാക്തീകരണ വേദി കൺവീനർ വി ജുലൈന, ബാലവേദി മെൻ്റർ പി ജസിലുദീൻ, വയോജന വേദി കൺവീനർ കെ ടി ഫിലിപ്പ് എന്നിവർ ആശംസ നേർന്നു. എൻ വൈ കെ ജില്ലാ യൂത്ത് ഓഫീസർ സി സനൂപ് സ്വാഗതവും വളൻ്റിയർ അദിനാൻ നന്ദിയും പറഞ്ഞു.