തൃശ്ശൂർ. തൃശ്ശൂരിന്റെ നഗര വികസനവുമായി ബന്ധപ്പെട്ട് കലാസംസ്കാരിക രാഷ്ട്രീയ പൗര പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് ജനകീയ കൂട്ടായ്മ തേറാട്ടിൽ കോൺഗ്രസ് ഈ വരുന്ന ഫെബ്രുവരി 28ന് നഗരവികസന സദസും, കലാസംസ്കാരിക മെഗാ ഈവന്റും സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ശ്രീ. ഐ. ടി. ബാബു പത്രക്കുറുപ്പിൽ പറഞ്ഞു.
ജില്ലയിലെ രാഷ്ട്രീയ പ്രമുഖരെ കൂടാതെ, എംഎൽഎ, മന്ത്രി കളക്ടർ, മേയർ, നഗരം വികസന സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, കലാസംസ്കാരിക പൗര പ്രമുഖർ എന്നിവർ അണിചേരുന്ന ചടങ്ങിൽ നഗരത്തിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിക്കുംമെന്നും വൈകിട്ട് ആറിന് റോക്ക് ഷോ,മിമിക്സ്, ഗാനമേള, സ്കിറ്റ് തുടങ്ങിയ മെഗാ ഇവന്റ് നടത്തുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.