പടിഞ്ഞാറത്തറ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിന്റെ പാശ്ചാത്തലത്തിൽ വയനാട് പാക്കേജ് ആവശ്യപ്പെട്ട കേരളത്തിന് ഉപാധികളോട് കൂടി വായ്പ അനുവദിച്ച കേന്ദ്രസർക്കാർ നടപടി ദുരിതബാധിതരോടുള്ള കൊടും ചതിയാണെന്ന് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് കിസാൻ സഭ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ജോമോൻ വാളത്തറ. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കത്തിൽ കേന്ദ്ര സഹായം 3448 കോടി രൂപ അനുവദിച്ചപ്പോള്‍ 400 കൂടുതൽ പേർ മരണപ്പെട്ട മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന് 529. 50 കോടി രൂപ കടമായി അനുവദിച്ച കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹ മാണെന്നും ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് കിസാൻ സഭ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ജോമോൻ വാളത്തറ പ്രസ്താവനയില്‍ അറിയിച്ചു.
