ചേരുരാൽ സ്ക്കൂളിന് രാജ്യപുരസ്കാർ പരീക്ഷയിൽ തിളക്കമാർന്ന വിജയം

Malappuram

തിരുന്നാവായ : ചേരുരാൽ ഹയർ സെ ക്കൻ്ററി സ്ക്കൂളിലെ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിദ്യാർത്ഥികളുടെ രാജ്യ പുരസ്കാർ പരീക്ഷയിൽ തിളക്കമാർന്ന വിജയം. ഇരുപത്തി ഒൻപത് കുട്ടികളാണ് രാജ്യ പുരസ്കാർ അവാർഡ് നേടി എസ് എസ് എൽ സി പരീക്ഷക്ക് ഗ്രേസ് മാർക്കിന് അർഹരായത് . ജില്ലയിൽ തന്നെ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെക്കുന്ന ചേരുരാൽ സ്ക്കൂളിലെ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സിനു കീഴിൽ ലഹരിവിരുദ്ധ കാമ്പയിൻ, പെയിൻ ആൻ്റ് പാലിയേറ്റീവ് ഫണ്ട് സമാഹാരണം, ചാരിറ്റി പ്രവർത്തനം എന്നിവ നടന്നു വരുന്നു. ഉന്നത വിജയം നേടിയ ജേതാക്കളെ പി ടി എ ആദരിച്ചു.ആതവനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ടി. ഹാരിസ്
ഉപഹാര വിതരണോത്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡൻ്റ് കെ.കെ. മുഹമ്മദ് ഫാറൂഖ് അധ്യക്ഷത വഹിച്ചു.

തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ വൈസ് പ്രസിഡൻ്റുമായ ടി.വി. റംഷീദ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഓർഗനൈസിങ്ങ് കമ്മീഷണർ ജിബി എം ജോർജ് പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. ആതവനാട് ഗ്രാമ പഞ്ചായത്തംഗം ഇബ്രാഹീം മച്ചി ഞ്ചേരി,മാനേജർ പ്രതിനിധി അഹമ്മദ് മയ്യേരി ,പ്രിൻസിപ്പൽ ടി.നിഷാദ്, പ്രധാന അധ്യാപകൻ പി.സി. അബ്ദു റസാക്ക്, മദർ പി ടി എ പ്രസിഡൻ്റ് എ.കെ. ജംഷീന,സ്റ്റഫ് സെക്രട്ടറി കെ.ടി. ജാഫാർ , ഉണർവ്വ് ക്ലബ്ബ് കോർഡിനേറ്റർമാരായ എം. സിറാജുൽ ഹഖ്, ഇ.സക്കീർ ഹുസൈൻ, സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് അധ്യാപകരായ ടി.വി. ജലീൽ, പി.വി. സുലൈമാൻ, ഹഫ്സത്ത് അടിയാട്ടിൽ, വി. ആരിഫ ഹസ്നത്ത് എന്നിവർ പ്രസംഗിച്ചു.