കൃഷ്ണപുരം വാർഡിന്‍റെ സ്നേഹ സദസ്സ് ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

Thiruvananthapuram

തിരുവനന്തപുരം: സിപിഐഎം നെയ്യാറ്റിൻകര കൃഷ്ണപുരം വാർഡ് കമ്മിറ്റി നടത്തിയ സ്നേഹ സദസ്സ് 2025 നെയ്യാർ തീരത്തെ പാലക്കടവ് ജംഗ്ഷനിൽ നെയ്യാറ്റിൻകര എം.എൽ.എ. കെ. ആൻസലൻ ഉൽഘാടനം ചെയ്തു.

അത്തിമൂട്ടിൽ കുമാരദാസ് എന്ന മണിയൻ വൈദ്യർക്ക് സിപിഐഎം കൃഷ്ണപുരം ബ്രാഞ്ചിന്റെ ആദരവ് നൽകി. തുടർന്ന് നടന്ന യോഗത്തിൽ സിപിഐഎം നെയ്യാറ്റിൻകര ഏരിയ സെക്രട്ടറി റ്റി.ശ്രീകുമാർ കൃഷ്ണപുരം വാർഡിലെ 160 കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ഉൽഘാടനം നിർവഹിച്ചു.

ഗണേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ വി. കേശവൻകുട്ടി, കെ. മോഹൻ, റ്റി. എസ്‌. സുനിൽകുമാർ, സാംസ്‌കാരിക പ്രവർത്തകനും അധ്യാപകനുമായ എസ്‌. ശ്രീകാന്ത്, സിപിഐഎം ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഗോപാലകൃഷ്ണൻ നായർ, സുകേശൻ, അർജുൻ, വിജയകുമാർ, നന്ദു,ചന്ദ്രബാബു പുരുഷോത്തമൻ, ജയരാജ്‌, ബിജുലാൽ, സെലിൻ എന്നിവർ അഭിവാദ്യം അർപ്പിച്ചു.

ബ്രാഞ്ച് സെക്രട്ടറിമാരായ വിജിബിജു, ജിജോ ജസ്റ്റിൻ, ബിജു ചെക്പോസ്റ്റ്, ഇരുമ്പിൽ സാബു, DYFI കൃഷ്ണപുരം യൂണിറ്റ് സെക്രട്ടറി എം. എ. രാജേഷ്, സ്വാഗതസംഘo ചെയർമാൻ സനിൽകുമാർ, കൺവീനർ ശശി, ശാലിനി, സ്നേഹ എന്നിവർ ആശംസകൾ അർപ്പിച്ചു.