കാലം തേടുന്ന ഇസ് ലാഹ് : കെ എൻ എം മർകസുദ്ദഅവ മണ്ഡലം കൺവെൻഷൻ നടത്തി

Kannur

പാനൂർ: കെ എൻ എം മർകസുദ്ദഅവ നടത്തി വരുന്ന കാലം തേടുന്ന ഇസ്ലാഹ് കാമ്പയിൻ്റെ ഭാഗമായി പാനൂർ മണ്ഡലം ട്രൂവെ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. നവലിബറൽ മത നിരാസ സാംസ്കാരിക അധിനിവേശത്തെയും നവ യാഥാസ്ഥിതകതയെയും ചെറുക്കാൻ പ്രവർത്തകരെ സജ്ജമാക്കുന്നതിനായി കൺവെൻഷൻ കർമ പദ്ധതികൾ ആവിഷ്കരിച്ചു.

പാനൂർ മണ്ഡലം കൺവെൻഷൻ സംസ്ഥാന സെക്രട്ടറി കെ എൽ പി ഹാരിസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ബാണോത്ത് അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എൻ കെ ഉമ്മർ, വി മൊയ്തു സുല്ലമി, ആർ അബ്ദുൽ ഖാദർ സുല്ലമി, അബ്ദുൽ അസീസ് കല്ലിക്കണ്ടി എന്നിവർ പ്രസംഗിച്ചു.