തിരുവനന്തപുരം: കുഴിനഖം പരിശോധിക്കാനായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ തിരുവനന്തപുരം ജില്ലാകലക്ടറുടെ നടപടിക്കെതിരെ പ്രതിഷേധമുയരുന്നു. അധികാരം ദുര്‍വിനിയോഗം ചെയ്യുന്ന തിരുവനന്തപുരം ജില്ലാകലക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നടപടി തുടര്‍ന്നാല്‍ സമരത്തിന് തയ്യാറാകുമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ മുന്നറിയിപ്പ് നല്‍കി.
ശനിയാഴ്ചയാണ് തിരുവനന്തപുരം ജില്ലാകലക്ടര്‍ ഡി എം ഒയെ വിളിച്ച് സ്വകാര്യ ആവശ്യത്തിനായി ഒരു ഡോക്ടറെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്തരം കീഴ വഴക്കം ഇല്ലാത്തതിനാല്‍ ഡി എം ഒ തയ്യാറായില്ല. എന്നാല്‍ കലക്ടര്‍ അധികാരത്തോടെ സംസാരിക്കുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്തതോടെയാണ് ഡി എം ഒ ജനറല്‍ ആശുപത്രിയ സൂപ്രണ്ടിനെ വിളിച്ച് കലക്ടറുടെ വീട്ടിലേക്ക് ഡോക്ടറെ അയക്കണമെന്ന് നിര്‍ദേശിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ഒ പിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടറെ പരിശോധന നിര്‍ത്തിവെപ്പിച്ച് കലക്ടറുടെ കുഴിനഖം പരിശോധിപ്പിക്കാന്‍ പറഞ്ഞയക്കുകയായിരുന്നു.
ഡോക്ടര്‍ വീട്ടിലെത്തുമ്പോള്‍ കലക്ടര്‍ മീറ്റിംഗിലായിരുന്നു. അരമണിക്കൂറോളം കാത്തിരുന്നാണ് ഡോക്ടര്‍ കലക്ടറുടെ കുഴിനഖം പരിശോധിച്ചത്. നേരത്തെയും ഇത്തരത്തില്‍ പേരൂര്‍ക്കട ആശുപത്രിയില്‍ നിന്നും ജി്‌ലാകലക്ടര്‍ ഡോക്ടറെ വിളിച്ചുവരുത്തി ചികിത്സിച്ചിരുന്നതായി ഡോക്ടര്‍മാരുടെ സംഘടന സൂചിപ്പിക്കു.