പുറക്കാമല ക്വാറി സമരം: സമര സമിതിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് ക്വാറി സംഘടനാ നേതാവ്

Kozhikode

മേപ്പയ്യൂര്‍: പ്രവർത്തനംആരംഭിക്കാനിരിക്കുന്ന പുറക്കാമല ജന്മ്മ്യം പാറ ക്വാറിക്കെതിരെ കപട പരിസ്ഥിതിവാദികൾ ഉന്നയിക്കുന്ന വസ്തുതാവിരുദ്ധവും, അശാസ്ത്രീയവുമായ ആരോപണങ്ങൾ തെളിയാക്കാൻ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കേരള മൈനിംഗ് ആൻ്റ് ക്രഷിംഗ് ഓണേഴ്സ് അസോസിയേഷൻ [കെ.എം.സി.ഒ.എ ] സംസ്ഥാന പ്രസിഡൻ്റ് എം. കെ. ബാബു.

മേപ്പയ്യൂരിൽമൈനിങ് ആൻൻ്റ് ക്രഷിംഗ് ഓണേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്യത്തിൽ നടന്ന വിശദീകരണ പൊതുയോഗത്തിലാണ് സമര സമിതിക്കാരെ എം.കെ. ബാബു പരസ്യ വെല്ലുവിളി നടത്തിയത്.

വസ്തുതകൾക്ക് വിരുദ്ധമായി പ്രദേശത്തെ ജനങ്ങളെ ഒരു വിഭാഗം ബോധപൂർവ്വം തെറ്റിദ്ധരിരിപ്പിക്കുകയാണെന്നും, കോടതി വിധികളെ പോലും തെറ്റായി പ്രചരിപ്പിച്ചെന്നും ക്വാറിക്ക് കോടതി സ്റ്റെ എന്ന് പ്രചരിപ്പിച്ചത് തെറ്റാണെന്നും നിയമാനുസൃതം പ്രവർത്തിക്കുന്ന ക്വാറിക്കെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും, അക്രമം തുടർന്നാൽ ജില്ലയിലെ മുഴുവൻ ക്വാറികളും, ക്രഷറുകളും അടച്ചിടുമെന്നും അദ്ദേഹം പറഞ്ഞു.

വിശദീകരണ പൊതുയോഗം എം. കെ. ബാബു [കെ.എം.സി. ഒ എ സംസ്ഥാന പ്രസിഡൻ്റ് ]
ഉൽഘാടനം ചെയ്തു. കെ.സി. കൃഷ്ണൻ സ്വാഗതവും, അഫ്സൽ മണലൊടി സ്വാഗതവും പറഞ്ഞു.